നല്ലൊരു സ്മാര്‍ട്ട്ഫോണും ഇൻറര്‍നെറ്റ് കണക്ഷനും മാത്രം മതി. വീട്ടിലിരുന്ന് നല്ലൊരു തുക പ്രതിമാസം സമ്പാദിക്കാൻ ആകും. കമ്പനികളുടെ പ്രമോഷണൽ ഓഫറുകളും ട്രാൻസ്ക്രിപ്ഷൻ ജോലിയും ഒക്കെ ഇതിന് സഹായിക്കും.
ഒരു സ്മാര്‍ട്ട്ഫോൺ കൈയിലുണ്ടെങ്കിൽ, ഫോൺ വിളിയും സോഷ്യൽ മീഡിയ നെറ്റ്‍വര്‍ക്കിങ്ങും വിനോദങ്ങളും മാത്രമൊന്നുമല്ല വരുമാനം ഉണ്ടാക്കാനും വഴികളുണ്ട്. ഓൺലൈൻ ട്യൂട്ടറിങ് മുതൽ സുരക്ഷിതമായ ആപ്ലിക്കേഷനുകളിലൂടെ ബിസിനസ് പ്രമോഷനിൽ നിന്നും വരുമാനം നേടാൻ ആകും. ഫ്ലിപ്കാര്‍ട്ടും ഇതിന് ഉപഭോക്താക്കൾക്ക് അവസരം നൽകുന്നുണ്ട് . നല്ലൊരു സ്മാര്‍ട്ട്ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കിലും വരുമാനത്തിനായി ഈ വഴികൾ പരീക്ഷിക്കാം.
ഓൺലൈനിൽ ക്ലാസ് എടുക്കാം
കൊവിഡ് വ്യാപനത്തോടെ വിദ്യാഭ്യാസ മേഖല ഏറെക്കുറെ പൂര്‍ണമായി ഓൺലൈനിലേക്ക് ചേക്കേറിയിരിക്കുകയാണ്. നല്ലൊരു സ്മാര്‍ട്ട്ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ഓൺലൈൻ ട്യൂട്ടറിങ് താൽപര്യമുള്ളവര്‍ക്ക് ഈ രംഗത്ത് നിന്ന് പ്രതിമാസം നല്ലൊരു തുക സമ്പാദിക്കാൻ ആകും. സ്കൈപ്പ്, സൂം ആപ്ലിക്കേഷൻ തുടങ്ങിയവ ഇതിനായി വിനിയോഗിക്കാം. വിദേശ വിദ്യാര്‍ത്ഥികൾക്കും കണക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്ലാസ് എടുക്കാൻ ആകും. മണിക്കൂറിന് 25 ഡോളര്‍ വരെ ലഭിക്കും. ട്യൂട്ടര്‍മി, ടൂട്ടര്‍.കോം, ഇട്യൂട്ടര്‍ വേൾഡ് തുടങ്ങിയ സൈറ്റുകൾ ഇതിന് അവസരം നൽകുന്നുണ്ട്.
ഫ്ലിപ്കാര്‍ട്ടിലൂടെ പണം നേടാം
ഫ്ലിപ്കാര്‍ട്ട് പ്രമോഷൻ പ്രവര്‍ത്തനങ്ങളിലൂടെ കമ്മീഷൻ നേടാൻ കമ്പനി അവസരം നൽകുന്നുണ്ട്. ഫ്ലിപ്കാര്‍ട്ട് അഫിലിയേറ്റ് എന്ന പദ്ധതിയാണ് കമ്പനി ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയിൽ അംഗമാകാൻ പ്രത്യേകമായി പണം ഒന്നും നൽകേണ്ടതില്ല.
ഫ്ലിപ്കാർട്ട് വെബ്‌സൈറ്റിലേക്ക് ഉപയോക്താക്കളെ റഫർ ചെയ്യുന്നതിനാണ് കമ്പനി കമ്മീഷൻ നൽകുന്നത്. നിങ്ങളുടെ വെബ്‌സൈറ്റിൽ ഉൽപ്പന്നത്തിൻെറ ബാനറുകളോ ലിങ്കുകളോ കൊടുത്ത് കമ്മീഷൻ നേടാം. ഒരു ഉപയോക്താവ് നിങ്ങളുടെ ലിങ്കിൽ ക്ലിക്കു ചെയ്ത് സൈറ്റിൽ നിന്ന് പര്‍ച്ചേസ് നടത്തിയാൽ 12 ശതമാനം വരെ കമ്മീഷൻ ആണ് വാഗ്ദാനം ചെയ്യുന്നത്. ഫ്ലിപ്കാര്‍ട്ട് അഫിലിയേറ്റ് എന്ന സൈറ്റിൽ ജോയിൻ ഫോര്‍ നൗ എന്നതിൽ ക്ലിക്ക് ചെയ്ത് അടിസ്ഥാന വിവരങ്ങൾ നൽകി അക്കൗണ്ട് തുറക്കാം.
ട്രാൻസ്ക്രിപ്ഷനിലൂടെ വരുമാനം നേടാം
ഓഡിയോയിലൂടെയും വീഡിയോയിലൂടെയും ഒക്കെ കേട്ട കാര്യങ്ങൾ ഭംഗിയായി ടൈപ്പ് ചെയ്യുന്ന ട്രാൻസ്ക്രിപ്ഷൻ ജോലികളിലൂടെ വീട്ടിലിരുന്ന് തന്നെ മികച്ച തുക സമ്പാദിക്കാൻ ആകും. ഗോട്രാൻസ്ക്രിപ്റ്റ്.കോം എന്ന വെബ്സൈറ്റ് ഉൾപ്പെടെ ട്രാൻസ്ക്രിപ്ഷനിലൂടെ വരുമാനം ഉണ്ടാക്കാൻ അവസരം നൽകുന്നുണ്ട്. വിവിധ സമയ കാലാവധിയിലെ ഓഡിയോ ,വീഡിയോകളാണ് ട്രാൻസ്ക്രിപ്റ്റ് ചെയ്ത് നൽകേണ്ടത്. 15 മിനിറ്റിന് 500 രൂപ വരെ ലഭിക്കാറുണ്ട് .വെബ്സൈറ്റിൽ ഫോര്‍ ട്രാൻസ്ക്രിപ്ഷൻ എന്ന ഓപ്ഷനിൽ നിന്ന് വര്‍ക്ക് എന്നത് തെരഞ്ഞെടുക്കാം.സൈൻ അപ് ചെയ്യാം.തെറ്റില്ലാതെ ഓഡിയോ ട്രാൻസ്ക്രിപ്റ്റ് ചെയ്യണം.
യുആര്‍ആൽ ഷോര്‍ട് ആക്കാമോ?
പല യുആര്‍എല്ലും ചെറുതാക്കി പലപ്പോഴും നമ്മൾ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ ഒക്കെ ഷെയര്‍ ചെയ്യാറുണ്ട്. ഈ പണിക്ക് പണം ഇങ്ങോട്ട് കിട്ടിയാലോ? അതെ യുആര്‍എൽ ഷോര്‍ട്ടൻ ചെയ്ത് ലിങ്ക് ഷെയര്‍ ചെയ്യുന്നതിലൂടെ വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും ഒക്കെയുണ്ട്. അങ്ങോട്ട് പണമൊന്നും നൽകേണ്ട എന്നതിനാൽ തട്ടിപ്പിനിരയാകും എന്ന ഭയവും വേണ്ട. യുആര്‍ആൽ ഷോര്‍ട്ട് ചെയ്ത് ലിങ്കുകൾ പ്രമോട്ട് ചെയ്യുന്നവര്‍ക്ക് ലിങ്കിന് ലഭിക്കുന്ന ക്ലിക്കുകളുടെ അടിസ്ഥാനത്തിൽ പണം ലഭിക്കും.
ഷ്രിങ്ക്മി.കോം എന്ന വെബ്സൈറ്റ് ഉൾപ്പെടെ ഇതിന് പണം നൽകുന്നുണ്ട്. വെബ്സൈറ്റിൽ നിന്ന് തന്നെ ഇതിനായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. ഓരോ രാജ്യത്തും കിട്ടുന്ന ക്ലിക്കുകളുടെ അടിസ്ഥാനത്തിൽ അക്കൗണ്ടിലോ പേടിഎം വാലറ്റിലോ പണം എത്തും. 10,000 ലിങ്ക് ക്ലിക്കിന് 220 ഡോളര്‍ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രാജ്യങ്ങൾക്ക് അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.