1. Livestock & Aqua

കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാൻ സാധിക്കുന്ന സ്വദേശി ബിസിനസ്സ് ആശയങ്ങൾ ഗ്രാമീണരെ സമ്പന്നരാക്കുന്നു

സ്വദേശി ബിസിനസുകൾ, പരാശ്രയമില്ലാതെ ജീവിക്കാൻ സാധിക്കുമെന്നു മാത്രമല്ല രാജ്യത്തിൻറെ പുരോഗതിക്ക് സഹായകമാകുകയും ചെയ്യുന്നു.

Meera Sandeep
Ghee, Butter, Curd, Milk made, Chocolate, തുടങ്ങിയ പശുവിൻ പാൽ ഉൽ‌പന്നങ്ങൾ നിർമ്മിക്കാൻ അവർക്ക് കഴിയും.
Ghee, Butter, Curd, Milk made, Chocolate, തുടങ്ങിയ പശുവിൻ പാൽ ഉൽ‌പന്നങ്ങൾ നിർമ്മിക്കാൻ അവർക്ക് കഴിയും.

രാജ്യം സ്വയം പര്യാപ്തമാക്കുന്നതിന് (self-reliant) പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വദേശി ബിസിനസ്സിനെ പ്രോത്സാഹിപ്പിക്കുന്ന ഈ സാഹചര്യത്തിൽ സ്വദേശി ബിസിനസ്സുകൾ, പരാശ്രയമില്ലാതെ ജീവിക്കാൻ സാധിക്കുമെന്നു മാത്രമല്ല രാജ്യത്തിൻറെ പുരോഗതിക്ക് സഹായകമാകുകയും ചെയ്യുന്നു.

സ്വദേശി ബിസിനസ്സ് എന്താണെന്നു നോക്കാം 

നമ്മുടെ രാജ്യത്തുതന്നെ നിർമ്മിച്ച ഉൽപ്പന്നങ്ങൾ സ്വദേശി ഉൽപ്പന്നങ്ങളും, അത് രാജ്യത്തിനകത്തു തന്നെ വിതരണം ചെയ്തുകൊണ്ട് പണം സമ്പാദിക്കുകയാണെങ്കിൽ, അത് സ്വദേശി ബിസിനസ്സുമാകുന്നു. ഇന്ന്  സ്വദേശി ഉൽ‌പ്പന്നങ്ങൾക്കും, ബിസിനസ്സിനും കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ട്. കുറഞ്ഞ ചെലവിലും, എളുപ്പത്തിലും തുടങ്ങാൻ സാധിക്കുമെന്നുള്ളത് സ്വദേശി ബിസിനസ്സുകളുടെ പ്രത്യേകതയാണ്.  ഇത്തരം ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ധാരാളം വായ്പ സൗകര്യങ്ങളും നൽകുന്നുണ്ട്.

പശുവിൻ പാൽ കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ ബിസിനസ്സ് (Cow Milk Products Business)

നാട്ടിൻപുറങ്ങളിൽ താമസിക്കുന്നവർക്ക് തുടങ്ങാൻ സാധിക്കുന്ന ഒരു ഈ ബിസിനസ്സാണിത്. Ghee, Butter, Curd, Milk made, Chocolate, തുടങ്ങിയ പശുവിൻ പാൽ ഉൽ‌പന്നങ്ങൾ നിർമ്മിക്കാൻ അവർക്ക് കഴിയും. പശുവിൻ  പാലുൽപ്പന്നങ്ങളുടെ ആവശ്യം എല്ലായ്പ്പോഴും വിപണിയിൽ നിലനിൽക്കുന്നു. അതിനാൽ, ഈ സ്വദേശി ബിസിനസ്സിൽ നിന്നും നല്ല ലാഭം നേടാൻ കഴിയും.

ഗോമൂത്രം കൊണ്ടും ഒരു നല്ല ബിസിനസ്സ് ആരംഭിക്കാൻ കഴിയും.
ഗോമൂത്രം കൊണ്ടും ഒരു നല്ല ബിസിനസ്സ് ആരംഭിക്കാൻ കഴിയും.

ഗോമൂത്ര ഉൽ‌പന്ന ബിസിനസ്സ് (Cow Urine Product Business)

പശുക്കളുടെ പാൽ മാത്രമല്ല ഗോമൂത്രവും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. അതിനാൽ ഗോമൂത്രം കൊണ്ടും ഒരു നല്ല ബിസിനസ്സ് ആരംഭിക്കാൻ കഴിയും. ഗോമൂത്രം കൊണ്ട് bath soap, detergent powder, shampoo, phenyl, തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയും. ഗോമൂത്രം കൊണ്ട്  നിർമ്മിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതുമാണ്.

അനുബന്ധ വാർത്തകൾ ലാഭകരമായി ചെയ്യാൻ സാധിക്കുന്ന ബിസിനസ്സ് : ട്രാക്ടർ സർവീസ് ബിസിനസ്സ് ആരംഭിച്ച് ലാഭം കൊയ്യുക

#swadeshibusiness #profitable #milkproducts #cowurine #selfreliant 

English Summary: These Profitable Swadeshi Business Ideas with Less Investment are Making Rural People Rich-kjoct1020mn

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds