വാസ്തുവിദഗ്‌ദ്ധനാവാനുള്ള വൺ ഈയർ ഡിപ്ളോമ ഇൻ വേദിക് വാസ്തുശാസ്ത്ര കോഴ്സിൻെ 2024 - 2025 ബാച്ചിലേക്കുള്ള അഡ്‌മിഷ്യൻ ആരംഭിച്ചിരിക്കുന്നു .ജനുവരി 20 നു മുൻപേ അപേക്ഷകൾ ലഭിച്ചിരിക്കേണ്ടതാണെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ അറിയിക്കുന്നു .കേരളത്തിലും വിദേശങ്ങളിലുമുള്ള മലയാളികളുടെ സൗകര്യാർത്ഥം ഓഫ് ലൈനിലിന് പുറമെ ഓൺലൈനിലും ഈ പഠനപരിശീന ക്ളാസ്സിൽ പങ്കെടുക്കാവുന്നതാണ് .
കഴിഞ്ഞ കുറെ കാലമായി വാസ്‌തുശാസ്‌ത്രത്തിൻറെ പ്രാഥമിക പഠനം ജാതിമതഭേദമില്ലാതെ തികച്ചും സൗജന്യമായി ജനങ്ങളിലേക്കെത്തിച്ചു കൊണ്ടിരിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ ഇതിനകം അനേകം പേർ വാസ്‌തുശാസ്‌ത്രത്തിൽ പ്രാവീണ്യം നേടുകയും വാസ്‌തു കൺസൾട്ടണ്ടായി ജോലി ചെയ്തു വരുന്നതായും അക്കാദമി അധികൃതർ വ്യക്തമാക്കുന്നു .
ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും സയന്റിഫിക് വാസ്‌തു വിദഗ്ദനുമായ ഡോ .ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD യുടെ നേതൃത്വത്തിലാണ് വാസ്തുവിദഗ്‌ദ്ധനാവാനുള്ള വൺ ഈയർ ഡിപ്ളോമ കോഴ്സ് നടക്കുക.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള വാസ്‌തുശാസ്ത്ര വിദഗ്‌ദരുടെ കൂട്ടായ്‌മയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ മാസത്തിൽ രണ്ട് ഞായറാഴ്ചകളിലായി നടക്കുന്ന കോഴ്‌സിൽ കേരളത്തിലും ഗൾഫ് നാടുകളിലുമുള്ള മലയാളികളായ അപേക്ഷകർക്ക് മലയാളത്തിലും മറ്റുള്ളവർക്ക് ഇംഗ്ളീഷിലുമായിരിക്കും ഓൺലൈനിൽ ക്ലാസ്സുകൾ നടക്കുക.
പ്രാക്ടിക്കൽ ക്ലാസ്സുകളിൽ പഠിതാക്കളുടെ സൗകര്യമനുസരിച്ച് പങ്കെടുക്കാവുന്നതാണെന്നും കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്ഥാപനം നൽകുന്നതാണെന്നും അധികൃതർ പറയുന്നു .
ധ്യാനം , യോഗ ,ജ്യോതിശാസ്ത്രം ,പൂജ തുടങ്ങിയ വാസ്‌തുശാസ്‌ത്ര അനുബന്ധപരിശീലനങ്ങൾ ഉൾക്കൊള്ളുന്ന ഈ പാഠ്യപദ്ധതിയിൽ വാസ്‌തുശാസ്‌ത്രത്തിന്റെ ആധികാരിക- പൗരാണിക ഗ്രന്ഥങ്ങളായ മാനസാരം ,മയമതം ,മനുഷ്യാലയചന്ദ്രിക ബ്രഹ്മാണ്ഡപുരാണം തുടങ്ങിയവയെ അധികരിച്ചുള്ള ഒരു സിലബസ്സാണ് വാസ്‌തു ഭാരതി ഡിപ്ളോമ കോഴ്‌സിലുള്ളതെന്നും അധികൃതർ പറഞ്ഞു .
കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും ബന്ധപ്പെടുക - 9744830888 ,8547969788 ,0487-2381678