Updated on: 14 February, 2023 3:47 PM IST
Onion Farmers in Maharashtra are in deep agony, onion selling price fall deep

സവാളയുടെ വിൽപന വില എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കടന്നതോടെ മഹാരാഷ്ട്രയിലെ ഉള്ളി കർഷകർ നഷ്ടത്തിലാണ്. ഒരു കിലോഗ്രാമിന് 9 മുതൽ 11 രൂപ എന്ന വിലയിലേക്ക് താഴ്ന്നു. വളർത്തുന്നതിനുള്ള ചെലവ് മറികടക്കാൻ ശരാശരി വില കുറഞ്ഞത് 20 മുതൽ 22 രൂപയായി ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ അഞ്ച് വർഷമായി വില നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെന്നും, കർഷകർക്ക് അവരുടെ കാർഷിക ഉൽപന്നങ്ങൾക്ക് മികച്ച നിരക്ക് ലഭിക്കുന്നതിന്, കയറ്റുമതി വർധിപ്പിക്കുന്നതിനായി സർക്കാർ പുതിയ നയം രൂപീകരിക്കണമെന്നും ഉള്ളി ഉത്പാദക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (APMC) ആണ് ഉള്ളിയുടെ ഏഷ്യയിലെ ഏറ്റവും വലിയ വിപണി. ഉള്ളിക്ക് മികച്ച വിപണി വില ലഭിക്കാൻ കർഷകരെ വിദേശത്തേക്ക് ഉള്ളി കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല. എന്നാൽ ഉൽപന്നങ്ങൾക്ക് ക്ഷാമം നേരിടുമ്പോൾ മാത്രം, ഉള്ളിയുടെ നിരക്ക് വർധിപ്പിക്കുന്നു. അപ്പോൾ വില കുറയ്ക്കാൻ സർക്കാർ പെട്ടെന്ന് വിദേശത്തു നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നു. കഴിഞ്ഞ വർഷം ജൂൺ-ഒക്ടോബർ മാസങ്ങളിൽ പെയ്ത അമിതവും ക്രമരഹിതവുമായ മഴ കാരണം കർഷകർക്ക് ഇതിനകം തന്നെ കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്തുടനീളമുള്ള കർഷകർക്ക് അവരുടെ വിളകളുടെ 30 ശതമാനം നഷ്ടപ്പെട്ടു. മാത്രമല്ല, വിളകളുടെ ഇൻപുട്ട് ചെലവ് വർദ്ധിച്ചു. വിത്ത്, വളം, രാസ കീടനാശിനികൾ, എന്നിവയുടെ വില കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം ഇരട്ടിയായി, എന്ന് കർഷകർ പറഞ്ഞു. ഉൽപ്പാദനച്ചെലവ് കാരണം ഉള്ളി കൃഷി ചെയ്യുന്നത് മുമ്പത്തെപ്പോലെ ലാഭകരമല്ല, അദ്ദേഹം കൂട്ടിച്ചേർത്തു. 'ഏകദേശം 10 വർഷം മുമ്പ്, ഉള്ളി കിലോഗ്രാമിന് 9 രൂപയ്ക്കും 11 രൂപയ്ക്കും വിറ്റിരുന്നു, നിലവിലെ പണപ്പെരുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ എങ്ങനെയാണ് ആ നിരക്കുകൾ കർഷകർക്ക് ലാഭകരമാകുന്നത് അല്ലെങ്കിൽ നമ്മുടെ ഇൻപുട്ട് ചെലവുകൾ വീണ്ടെടുക്കാൻ പോലും കഴിയുന്നില്ല', എന്ന് മഹാരാഷ്ട്രയിലെ ഒരു കർഷകർ പറഞ്ഞു.

കർഷകർക്ക് ഉൽപ്പാദനച്ചെലവെങ്കിലും ഈടാക്കാൻ ഉള്ളിയ്ക്ക് കിലോഗ്രാമിന് 25 തൊട്ട് 30 രൂപ എന്ന വിലനിരക്ക് നിശ്ചയിക്കണം, എന്ന് ഒരു കർഷകൻ പറഞ്ഞു. കാലാകാലങ്ങളിൽ പെയ്ത മഴ നഷ്‌ടത്തിന് കാരണമാവുകയും വില ഇനിയും കുറയാൻ കാരണമാവുന്നു. ഇത് കർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർ കുറഞ്ഞ വിലയ്ക്ക് വിറ്റിട്ടും ഉള്ളി വാങ്ങുന്നവർക്ക് വില കുറഞ്ഞിട്ടില്ല. ഇതിൽ നിന്ന് ലാഭം നേടുന്നത് ഇടനിലക്കാരാണ്. നഷ്ടം നേരിടാൻ കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ എപിഎംസിക്ക് വിൽക്കുന്നതിന് കുറഞ്ഞ വില നിശ്ചയിക്കാൻ തീരുമാനിച്ചതായി  മഹാരാഷ്ട്ര ഉള്ളി ഉത്പാദക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ:ആധാർ മിത്ര, യുഐഡിഎഐയുടെ പുതിയ ചാറ്റ്ബോട്ട്, കൂടുതൽ അറിയാം

English Summary: Onion Farmers in Maharashtra are in deep agony, onion selling price fall deep
Published on: 14 February 2023, 03:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now