ഈ ലോക്ക് ഡൗൺ കാലത്ത് അരുമകളുടെ ചികിത്സയ്ക്കു ബുദ്ധിമുട്ടുന്നവർക്കുവേണ്ടി മൃഗചികിത്സയും സ്മാർട്ട്ഫോണിൽ ലഭ്യം .പത്തോളം ഡോക്ടർമാർ നേതൃത്വം കൊടുക്കുന്ന ‘ഓൺലൈൻ പെറ്റ്സ് ബഡി’ (Online Pets Buddy) എന്ന ഫെയ്‌സ്ബുക്ക് പേജ്. സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മകളിൽ മാത്രം സംശയങ്ങൾ തീർക്കാൻ കഴിഞ്ഞിരുന്ന കേരളീയർക്ക് ഈ പേജ് വലിയ സഹായമാകും എന്നതിൽ സംശയമില്ല.
വാട്‌സാപ് ഗ്രൂപ്പ് ആയിരുന്നു തുടക്കം. കൂടുതൽ സൗകര്യവും കൂടുതൽ പേരിലേക്ക് എത്താനും കഴിയുന്നത് ഫെയ്‌സ്ബുക്ക് പോലൊരു പ്ലാറ്റ്ഫോമിനാണ് എന്ന് തോന്നിയതിനാലാണ് .ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്. .ഏപ്രിൽ 21ന് രൂപീകരിച്ച പേജിലൂടെ അരുമകൾക്കാവശ്യമായ പരിചരണം, രോഗങ്ങളൾ, പരാദങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായ ചെറു കുറിപ്പുകളും പങ്കുവയ്ക്കുന്നുണ്ട്. പക്ഷി–മൃഗാദികളുമായി ബന്ധപ്പെട്ട ചികിത്സാവിധികൾക്കായി ഉടമകൾ ‘ഓൺലൈൻ പെറ്റ്സ്.ബഡി’ പേജിലേക്ക് മെസേജ് ചെയ്യുകയാണ് വേണ്ടത്.പിന്നാലെ അരുമകളുടെ വിവരങ്ങൾ, രോഗാവസ്ഥ മുതലായ കാര്യങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഒരു മാതൃക ലഭിക്കും.ഇതനുസരിച്ച് പൂരിപ്പിച്ചു നൽകണം. ഈ വിവരങ്ങൾ പേജ് അഡ്മിൻ അതാത് വിഷയങ്ങളിൽ വിദഗ്ധരായ ഡോക്ടർമാർക്ക് കൈമാറും. അവർ പരിശോധിച്ച് കൃത്യമായ പ്രതിവിധി നിർദേശിക്കും. ഇതാണ് രീതി.സൗജന്യ സേവനമായതുകൊണ്ടു തന്നെ സാധാരണക്കാർക്കു പോലും ഡോക്ടർമാരുടെ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താനാകും.