Updated on: 4 December, 2020 11:20 PM IST
സർട്ടിഫിക്കേഷനോടെ സൗജന്യമായി ഓൺ പരിശീലനം കൊടുത്ത്, തുടർപിന്തുണ പ്രവർത്തനങ്ങൾ ഉറപ്പാക്കും

കോവിഡ് മഹാമാരി വ്യാപന കാലയളവിൽ വീടുകളിൽ ചെലവിടുന്ന സമയവും സാഹചര്യവും ഫലവത്തായി ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു വി.എച്ച്.എസ്.ഇ വിദ്യാർഥികളെ ഏകോപിപ്പിക്കാൻ 'ഹിതം ഹരിതം' പദ്ധതിയുമായി വി.എച്ച്.എസ്.ഇ എൻ.എസ്.എസ്. സംസ്ഥാനമൊട്ടുക്കുമുള്ള വി.എച്ച്.എസ്.ഇ സ്‌കൂളുകളിൽ നിന്നു താത്പര്യമുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്ത് 'വിദ്യാർഥി സൗഹൃദ വീട്ടു കൃഷി രീതികളിൽ' കേരള സർവകലാശാലയുടെ സഹായത്തോടെ സർട്ടിഫിക്കേഷനോടെ സൗജന്യമായി ഓൺ പരിശീലനം കൊടുത്ത്, തുടർപിന്തുണ പ്രവർത്തനങ്ങൾ ഉറപ്പാക്കി, അവരവരുടെ വീടുകളിലിരുന്ന് സ്വയം ഹരിത സംരംഭകരാകാൻ വിദ്യാർഥികളെ സന്നദ്ധരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

'വിദ്യാർഥി സൗഹൃദ വീട്ടു കൃഷി രീതികളിൽ' കേരളത്തിലെ പ്രഗത്ഭരായ കാർഷിക വിദഗ്ദ്ധർ പങ്കെടുക്കുന്ന ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിക്ക് യൂണിവേഴ്‌സിറ്റി ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റൻഷൻ മേധാവി ഡോ. ജിജു പി. അലക്‌സ് നേതൃത്വം കൊടുക്കും. 5000 ത്തോളം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഓൺലൈനായി പങ്കെടുക്കുന്ന പരിശീലന പരിപാടിയിൽ ആദ്യ ദിനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു. കെ വിദ്യാർഥികളോട് സംവദിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീയിലൂടെ സൗജന്യ തൊഴിൽ പരിശീലനവും ജോലിയും. DDU-GKY

English Summary: Online training in student friendly home farming methods
Published on: 30 November 2020, 08:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now