ഭാരത് സെർട്ടിസ് അഗ്രി സയൻസ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായ ധർമേഷ് ഗുപ്ത കൃഷി ജാഗരൺ ഹെഡ് ഓഫീസ് സന്ദർശിച്ചു. കെ.ജെ ചൗപാലിൽ കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിൻ്റേയും, ഡയറക്ടർ ഷൈനി ഡൊമിനിക്കിൻ്റേയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ കര ഘോഷത്തോടെയാണ് അദ്ദേഹത്തെ കൃഷി ജാഗരൺ സ്വീകരിച്ചത്.
എം.സി ഡൊമിനിക്കിനെ അഭിനന്ദിച്ച് കൊണ്ട് ആരംഭിച്ച സംഭാഷണത്തിൽ കാർഷിക രംഗത്തെക്കുറിച്ചും,കൃഷിക്കാരെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കൃഷിയെപ്പോലെ തന്നെ അഗ്രോ കെമിക്കൽസ് ഇൻഡസ്ട്രിയും പ്രാധാന്യമർഹിക്കുന്നതാണെന്നും, ഇന്ത്യ രണ്ടാമത്തെ വലിയ കാർഷിക ഉൽപ്പാദന രാജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി, പക്ഷെ കാർഷിക രാസവസ്തുക്കൾ ഉപയോഗിക്കുന്ന രാജ്യമെന്ന നിലയിൽ ഇത് 5ാം സ്ഥാനത്താണെന്നും കൂട്ടിച്ചേർത്തു.
ഒട്ടനവധി അഗ്രോ കെമിക്കൽസ് കമ്പനികൾ നമ്മുടെ രാജ്യത്ത് നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ 'മേക്ക് ഇൻ ഇന്ത്യ' പോലെയുള്ള പദ്ധതികൾ വിജയകരമാക്കണമെങ്കിൽ തീർച്ചയായും ഇത്തരം കമ്പനികൾക്ക് അവസരം നൽകണമെന്നും പറഞ്ഞു.
കർഷകരുടെ വിദ്യാഭ്യാസം വളരെ പ്രധാനമാണെന്ന് കൂടി അദ്ദേഹം പറഞ്ഞു.
'സ്മാൾ ഈസ് ബ്യൂട്ടിഫുൾ ആൻഡ് ബൗണ്ടിഫുൾ' ( ‘Small is Beautiful and Bountiful’,) എന്ന ആശയത്തോട് കൂടി 1977ലാണ് എസ്. എൻ ഗുപ്ത കീടനാശിനി ഫോർമുലേഷനുകൾ നിർമ്മിക്കുന്നതിനായി ഒരു സ്ഥാപനം ആരംഭിച്ചത്. കാല ക്രമേണ ഇത് ഭാരത് ഇൻസെക്ടിസൈഡ്സ് (ഇപ്പോൾ ഭാരത് സെർട്ടിസ് അഗ്രിസയൻസ് ലിമിറ്റഡ്) എന്നതായി വളരുകയും കീടനാശിനി വ്യവസായത്തിലെ മുൻപന്തികളിൽ ഒരു സ്ഥാപനമായി വളരുകയും ചെയ്തു.
ഭാരത് സെർട്ടിസ് അഗ്രിസയൻസ് ലിമിറ്റഡിന് 30 ലധികം രാജ്യങ്ങളിൽ ശക്തമായ വിദേശ വിതരണ ശൃംഖലയുണ്ട്, പ്രധാനമായും ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിൽ മികവ് ഉണ്ടാക്കിയ സ്ഥാപനമാണ് ഇത്.
ആഗോളതലത്തിൽ കർഷകരുടെ ആവശ്യാനുസരണം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിൽ മുൻപന്തിയിലാണ് ഭാരത് സെർട്ടിസ് അഗ്രിസയൻസ് ലിമിറ്റഡ്.