Updated on: 12 May, 2025 4:55 PM IST
കാർഷിക വാർത്തകൾ

1. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ എറണാകുളം ജില്ലയിലെ കാക്കനാട് പാലച്ചുവടിൽ ആരംഭിച്ച മില്ലറ്റ് കഫേയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി.പ്രസാദ് നിർവഹിച്ചു. ശാസ്ത്രീയമായ പഠനത്തിൻറെ അടിസ്ഥാനത്തിൽ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് മില്ലറ്റുകളെന്ന് മന്ത്രി പറഞ്ഞു. മില്ലറ്റ് കൊണ്ടുള്ള നിരവധി വിഭവങ്ങൾ നമ്മുടെ നാട്ടിലും ലഭ്യമാവണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മില്ലറ്റ് കഫെ എന്ന ആശയം കേരളത്തിലെ 14 ജില്ലകളിലും ആരംഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും ഇത്തരം കഫേകൾ ആരംഭിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ നൽകിയ മൂന്ന് ലക്ഷം രൂപയും ആർ.കെ.വി.വൈ പദ്ധതി പ്രകാരം ലഭിച്ച രണ്ട് ലക്ഷം രൂപയും ചെലവഴിച്ചാണ് ബെറ്റർ ചോയ്‌സ് എന്ന മൂല്യവർധിത കൃഷിക്കൂട്ടം മില്ലറ്റ് കഫേ ആരംഭിച്ചത്. ഉത്പന്നങ്ങളുടെ ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ചടങ്ങിന് നഗരസഭാ ചെയർപേഴ്‌സൺ രാധാമണിപിള്ള അധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള മുഖ്യാതിഥിയായ ചടങ്ങിൽ മില്ലോസ് മില്ലറ്റ് കഫേ എം.ഡി മനു ചന്ദ്രനും പങ്കെടുത്തു.

2. കൃഷി വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കൊല്ലം ഇക്കോ ഷോപ്പിന്റെ ആഭിമുഖ്യത്തിൽ ജൈവപച്ചക്കറി കൃഷി പരിപാലനം, വളപ്രയോഗം, രോഗകീടനിയന്ത്രണം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മെയ് 13-ാം തീയതി രാവിലെ 10 മണിക്ക് കൊല്ലം തേവള്ളിയിലെ ഇക്കോ ഷോപ്പിൽ വച്ചാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 94475 91973 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

3. സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥാവകുപ്പിന്റ മുന്നറിയിപ്പ്. ഈ മാസം 15-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കൂടാതെ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇത്തവണ കാലവർഷം സംസ്ഥാനത്ത് മെയ് 27 ന് എത്താൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം വിവിധയിടങ്ങളിൽ താപനില ഉയരാനും സാധ്യത. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

English Summary: Organizing a training program in organic vegetable farming... more agricultural news
Published on: 12 May 2025, 04:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now