Updated on: 5 July, 2022 9:39 AM IST
അടുത്ത 5 വർഷത്തിനുള്ളിൽ പുത്തൻ മാറ്റങ്ങൾ, സാങ്കേതികവിദ്യ നിർണായകമാകും

ചില നിർണായക തീരുമാനങ്ങളാണ് ഭാവിയിലെ വിജയ ചരിത്രങ്ങളിലേക്ക് വഴിത്തിരിവാകുന്നത്. അൽപം വ്യത്യസ്തമായി, എന്നാൽ അത്യധികം ഗുണപ്രദമായി എങ്ങനെ ആരംഭിക്കാമെന്ന ചിന്തയാണ് ഒട്ടുമിക്ക ലോകനേതാക്കളെയും ഉന്നതിയിലേക്ക് എത്തിച്ചിട്ടുള്ളതും. തുടക്കം ചെറുത് മതി, എന്നാൽ അതിൽ ആത്മവിശ്വാസവും അർപ്പണബോധവും നിക്ഷേപിച്ചാൽ, ലോകത്തിന് താൻ കാട്ടിക്കൊടുക്കാൻ പോകുന്നത് ഒരു പുതിയ ആശയമായിരിക്കുമെന്ന് ഒരുപക്ഷേ അന്ന് കൈലാഷ് സിംഗ് ചിന്തിച്ചിട്ടുണ്ടാകില്ല.

പ്രോസസ് ചെയ്ത ഡാറ്റയിലൂടെയും വിദഗ്ധ വിശകലനത്തിലൂടെയും വ്യവസായത്തിനായുള്ള വിജ്ഞാന മേഖല വിപുലീകരിക്കുന്നതിലും മൂല്യങ്ങൾ വർധിപ്പിക്കുന്നതിലും മുൻനിരക്കായ ടെഫ്ലയുടെ മാനേജിങ് ഡയറക്ടറായ കൈലാഷ് സിംഗ് അൽപം നർമവും ചേർത്ത് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ, അത് സ്വന്തമായി ഒരു സംരഭം വേണമെന്ന് ആഗ്രഹിക്കുന്ന ഓരോ യുവത്വത്തിനും പ്രചോദനമാകുകയായിരുന്നു.

സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ചില അധ്യാപകരുടെയും സഹായത്താൽ പ്രാവർത്തികമാക്കിയ ഒരു ആശയം. അത് പിന്നീട് വളർന്ന ഇന്ത്യയിൽ മുൻനിരക്കാരായി മാറി. വ്യവസായ പ്രമുഖരുമായും അസോസിയേഷനുകളുമായും സഹകരിച്ച് ഗവേഷണ-അധിഷ്‌ഠിത, വ്യവസായ കേന്ദ്രീകൃത കോൺഫറൻസുകൾ, എക്‌സിബിഷനുകൾ, ഇവന്റുകൾ എന്നിവയുടെ ആശയവൽക്കരണം, ആസൂത്രണം, ക്രമീകരണം എന്നിവ നടപ്പിലാക്കുന്ന ടെഫ്ലാസ്. വൈവിധ്യം ആഗ്രഹിക്കുന്ന ഒരു വലിയ ഗുണഭോക്ത സമൂഹം തന്നെയാണ് ടെഫ്ലാസിന് സ്വന്തമായുള്ളത്.

ഇന്ന് കൃഷി ജാഗരണിന്റെ ഡൽഹി ഓഫീസിൽ സന്ദർശനം നടത്തിയ ടെഫ്ലാസിന്റെ മാനേജിങ് ഡയറക്ടറും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ എന്റർപ്രണേഴ്‌സ് ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റിന്റെ ചെയർമാനുമായ കൈലാഷ് സിംഗ് കാർഷിക മേഖലയുടെ പുരോഗതിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ചിന്തകളും പങ്കുവച്ചു.

നിറകൈയടിയോടെ കൃഷി ജാഗരൺ അംഗങ്ങൾ കൈലാഷ് സിംഗിനെ കെ ജെ ചൗപാലിലേക്ക് ക്ഷണിച്ചു. കൃഷി ജാഗരൺ ഡയറക്ടർ ഷൈനി ഡൊമിനിക്, കൃഷി ജാഗരണിന്റെ സിഒഒ ഡോ. പന്ത്, സീനിയർ വൈസ് പ്രസിഡന്റ്- കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് പിആർ എസ് സൈനി എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
കർഷകർക്കും സുഹൃത്തുക്കൾക്കും കൂടുതൽ മൂല്യമേറിയ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിൽ ഒരു മീഡിയ പ്ലെയർ എന്ന നിലയിൽ കൃഷി ജാഗരണിന് എങ്ങനെ മികച്ച രീതിയിൽ ഇടപെടാൻ സാധിക്കുമെന്നതിൽ ടെഫ്ലയുടെ എം.ഡിയുടെ അനുഭവങ്ങളും നിർദേശങ്ങളും ഒരു മുതൽക്കൂട്ടാകുമെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് കൃഷിജാഗരൺ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എം സി ഡൊമിനിക് പറഞ്ഞു.

അടുത്ത 5 വർഷത്തിനുള്ളിൽ തന്റെ കമ്പനിയെ എവിടെയാണ് പ്രതീക്ഷിക്കുക എന്നതിന് വളരെ ശുഭാപ്തിയോടെയും ആത്മവിശ്വാസത്തോടെയും അദ്ദേഹം പറഞ്ഞു, 'എന്റെ മൂത്ത മകൻ വിനോദമേഖലയിൽ ക്രിയാത്മകമായ ബിസിനസ് ആരംഭിച്ചു ഴിഞ്ഞു. ഇളയ മകനാവട്ടെ ക്രിപ്റ്റോ, ബ്ലോക്ക്ചെയിൻ, ടെക് എന്നിവയിലും സാന്നിധ്യം ഉറപ്പിച്ച് കഴിഞ്ഞു. അതിനാൽ, 5 വർഷത്തിനുള്ളിൽ മാറ്റങ്ങളുണ്ടാകുമെന്നും, സാങ്കേതികവിദ്യ തങ്ങളുടെ ബിസിനസ്സിൽ ഒരു പ്രധാന ഘടകം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ടെഫ്ലായിലേക്ക് കൂടുതൽ സംരഭകങ്ങൾ ചേർക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ, ഞങ്ങൾ CSR, ഓർഗാനിക് ഫുഡ് തുടങ്ങി നിരവധി വിഭാഗങ്ങളും ചേർത്തിട്ടുണ്ട്. കൃഷി ജാഗരണുമായി ചേരുന്നതോടെ ഇനിയും കൂടുതൽ
തലത്തിലേക്ക് ഉയരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Over The Next 5 Years Technology Also Plays Crucial Role For Tefla, Said Kailash Singh
Published on: 10 June 2022, 06:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now