യുഎഇയിൽ മുട്ടയ്ക്കും കോഴിയിറച്ചിയ്ക്കും അധിക വില ഈടാക്കിയാൽ പിഴ അടയ്ക്കണം. നിയമം ലംഘിച്ചാൽ 2 ലക്ഷം ദർഹം വരെ പിഴ ഈടാക്കുമെന്ന് ദുബായ് സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.
കൂടുതൽ വാർത്തകൾ: BPL റേഷൻ കാർഡുകാർക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ
നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. മുട്ട, ചിക്കൻ തുടങ്ങി 376 ഉൽപന്നങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള വില മന്ത്രാലത്തിന്റെ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. മാർക്കറ്റിൽ വില കൂട്ടിയാണ് വിൽക്കുന്നതെങ്കിൽ ഉപഭോക്താക്കൾക്ക് പരാതി അറിയിക്കാനും സംവിധാനമുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.
ചിക്കൻ ഉൽപന്നങ്ങൾക്ക് 13 ശതമാനം വില വർധിപ്പിക്കാൻ ഇതിനുമുമ്പ് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ വ്യാപാരികൾ അധിക വില ഈടാക്കുന്നുവെന്ന വാർത്തയെ തുടർന്നാണ് അധികൃതർ പിഴ ഈടാക്കാൻ തീരുമാനിച്ചത്. കൂടാതെ 300 ഫീൽഡ് ഓഫീസർമാരെ പരിശോധനയ്ക്കായി നിയോഗിച്ചു.