Updated on: 12 July, 2021 5:10 PM IST
Ghee

കോവിഡ് മൂലം പ്രതിസന്ധി നേരിട്ട് പുതിയ സംരംഭം ആരംഭിച്ചു വിജയം നേടിയ പലരുടെയും കഥകൾ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ സംരംഭം ചെയ്‌ത്‌ വിജയിച്ച ഒരു വനിതയെ കുറിച്ചാണ് ഇവിടെ  പറയുന്നത്.

മെഡിക്കൽ റെപ്രസെൻേററ്റീവായ ഭര്‍ത്താവിന് തൊഴിൽ നഷ്ടപ്പെട്ടതോടെ കുടുംബത്തിൻെറ വരുമാനം നിലച്ചു. അങ്ങിനെയാണ് കാഴ്ചപരിമിതിയുള്ള ഗീത എന്ന വനിത സംരംഭകയാകാൻ തീരുമാനിച്ചത്. വർക്ക് ഷെഡ്ഡും വ്യവസായശാലയുമൊന്നുമില്ലാതെ വീട്ടിൽ ഇരുന്നാണ് ബിസിനസ്. വീട്ടിൽ പാല് തൈരാക്കി അതിൽ നിന്നും വെണ്ണ കടഞ്ഞെടുത്ത് ഉരുക്കി നെയ്യാക്കുന്നു. ഈ നെയ്യ് ആവശ്യക്കാരിൽ എത്തിക്കുന്നതാണ് ബിസിനസ്. മുൻ മന്ത്രി തോമസ് ഐസക്ക് പരിചയപ്പെടുത്തിയതോടെ ഗീതയും ഗീതയുടെ സംരംഭവും ശ്രദ്ധേയമാകുകയാണ്.

ഹോം ടു ഹോം എന്നാണ് ഗീതയുടെ സ്ഥാപനത്തിൻെറ ബ്രാൻഡ് നെയിം. വാട്സാപ്പ് കൂട്ടായ്മയിലൂടെയും ഫെയ്സ്ബുക്കിലൂടെയും മറ്റുമൊക്കെയാണ് വിൽപ്പന.  അടുത്ത പശു ഫാമിൽ നിന്നും ചെറിയതോതിൽ പാൽ വാങ്ങി ആയിരുന്നു തുടക്കത്തിൽ നെയ്യ് നിര്‍മാണം. ഇപ്പോൾ 24 ലിറ്റർ വീതം പാൽ വാങ്ങി തൈര് ആക്കുന്നു. കൈകൊണ്ടുതന്നെയാണ് തൈര് കടയുന്നത്. ഇതിൽ നിന്ന് ഏതാണ്ട് 900 ഗ്രാം വരുന്ന രണ്ടു ബോട്ടിൽ നെയ്യ് കിട്ടും.

പാൽ വാങ്ങുന്നതുമുതൽ ഓൺലൈനിൽ അയക്കുന്നതുവരെ എല്ലാം ഗീത തന്നെയാണ് ചെയ്യുന്നത്. കുട്ടികളും ഭർത്താവും സഹായിക്കും. കൊവിഡ് കാലത്ത് സ്വയം തുടങ്ങിയ സംരഭത്തിലൂടെ ഒരു കുടുംബത്തിന് അത്താണിയാകുകയാണ് ഈ വനിത.

വീട്ടിൽ 100 കാടയെ വളര്‍ത്തുന്നുണ്ട് ഗീത.

50 നാടൻ കോഴികളുമുണ്ട്. നെയ്യ് ബിസിനസിനൊപ്പം ഇവയുടെ മേൽനോട്ടവും കൂടുതലും ഗീതക്ക് തന്നെ. കാട മുട്ട കൊണ്ട് അച്ചാറുണ്ടാക്കിയുമുണ്ട് വിൽപ്പന. കോവിഡ് കാലത്താണ് അച്ചാർ ബിസിനസും തുടങ്ങിയത്. കാടമുട്ട ,അമ്പഴങ്ങ അച്ചാറുകൾ ആണ് വിൽപ്പന.

 

English Summary: Overcoming her visual impairment, Geeta started her home-based business and earn a good income
Published on: 12 July 2021, 02:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now