1. News

കോവിഡ് പ്രതിസന്ധി ക്ഷീര മേഖലയിലും

സംഭരണത്തിൽ മിൽമ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ക്ഷീര കർഷകർ ആശങ്കയിലായി.

K B Bainda
സംഭരണം കുറഞ്ഞാൽ കറന്നെടുക്കുന്ന പാൽ ഒഴുക്കി കളയേണ്ടി വരും
സംഭരണം കുറഞ്ഞാൽ കറന്നെടുക്കുന്ന പാൽ ഒഴുക്കി കളയേണ്ടി വരും

സംഭരണത്തിൽ മിൽമ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ക്ഷീര കർഷകർ ആശങ്കയിലായി. പാലിന്റെ പ്രാദേശിയ്ക് വില്പന ലോക്ഡൗൺ മൂലം കുറഞ്ഞിരിക്കുകയാണ്.ഇതാണ് നിയന്ത്രണത്തിന്റെ കാരണം.

വൈകിട്ട് പാൽ എടുക്കില്ലെന്ന് മിൽമയുടെ മേഖലകൾ കർഷകരെ അറിയിച്ചു. സംഭരണം കുറഞ്ഞാൽ കറന്നെടുക്കുന്ന പാൽ ഒഴുക്കി കളയേണ്ട അവസ്ഥയിലാകും കർഷകർ. ക്ഷീര മേഖലയിൽ സംസ്ഥാനം സ്വയം പര്യാപ്തതയിൽ എത്തിയതിനൊപ്പമാണ് കോവിഡ് പ്രതിസന്ധി ഉണ്ടായത്.

അന്യ സംസ്ഥാനങ്ങളിലും ഇതേ പ്രതിസന്ധി The same crisis in other states

അധികം വരുന്ന പാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കാമെന്ന് വച്ചാൽ അവിടെയും സമാന പ്രശ്നം തന്നെയാണ് നേരിടുന്നത്. സർക്കാരിന്റെ അടിയന്തിരമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ പ്രശ്നം സങ്കീർണമാകും നിലവില്‍ അധികം വരുന്ന പാല്‍ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയച്ച് പാല്‍പ്പൊടിയാക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പാല്‍ കയറ്റി അയക്കുന്നതിലും തടസമുണ്ടായി. ഈ സാഹചര്യത്തില്‍ ക്ഷീര മേഖലയെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിരിന്നു.

English Summary: Kovid crisis in the dairy sector as well

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters