പിഎം കിസാൻ പദ്ധതി; 19,000 കോടി രൂപ പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും
പിഎം കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ എട്ടാം ഗഡു വിതരണത്തിന് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും. നാളെ രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കൈമാറ്റത്തിന് തുടക്കം കുറിക്കുക. 9 .5 കോടിയിലധികം ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് 19,000 കോടി രൂപയുടെ പ്രയോജനം ലഭിക്കും.
ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഗുണഭോക്താക്കളുമായി ആശയവിനിമയവും നടത്തും. കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
പിഎം കിസാൻ പദ്ധതി പ്രകാരം അർഹരായ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപയുടെ വീതം സാമ്പത്തിക ആനുകൂല്യമാണ് ലഭ്യമാകുന്നത്. 2000 രൂപയുടെ മൂന്ന് തുല്യമായ 4 മാസ ഗഡുക്കളായിട്ടാണ് നൽകുക.
തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നു. ഈ പദ്ധതിയിൽ ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്.