കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡിലെ പാവട്ടശേരി പാടശേഖരത്തിലെനെൽകൃഷിയുടെ വിത ഉദ്ഘാടനം ആർ. നാസർ നിർവ്വഹിച്ചു.
പഞ്ചായത്തു വൈസ് പ്രസിഡന്റ് അഡ്വ എം. സന്തോഷ് കുമാർ , ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ ബ്ലോക്കുപഞ്ചായത്തംഗം പി.എസ്.ശ്രീലത, , കെ.ഷാജി, പി.എസ്. മധു , ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി പി.എസ്.ഹരിദാസ് സ്വാഗതവും റ്റി. രാജീവ് നന്ദിയും പറഞ്ഞു.
ചടങ്ങിൽആലപ്പുഴയിലെ മികച്ച എൽ.ഡി.എഫ് വിജയത്തിന് ചുക്കാൻ പിടിച്ച ജില്ലാ സെക്രട്ടറി ആർ.നാസറിന് കാർഷിക ഉൽപ്പന്നങ്ങൾ നൽകി കർഷകർ ആദരിച്ചു.
പരമ്പരാഗത നെൽവിത്തായ വിരിപ്പുമുണ്ടകനാണ് വിതച്ചത്.ഗ്രാമപഞ്ചായത്ത് നെൽവിത്ത് സൗജന്യമായി നൽകിയിരുന്നു.
അടച്ചുപൂട്ടലിൽ അതിജീവനത്തിന്റെ ഭാഗമായുള്ള കാർഷികവൃത്തിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നെൽകൃഷി വ്യാപനം പഞ്ചായത്ത് ആലോചിച്ചിട്ടുള്ളത്.
അടിവളമായി നീറ്റുകക്കയും സബ്സിഡി നിരക്കിൽ പഞ്ചായത്ത് നൽകുന്നുണ്ട്. കാലവർഷം കനക്കുന്നതിനു മുൻപേ വിത്തു വിതക്കാനുള്ള ശ്രമത്തിലാണ് കർഷകർ.