1. News

വെണ്ടകൃഷിക്ക് പിന്നാലെ കൃഷ്ണപിള്ള സ്മാരകത്തിൽ പപ്പായ കൃഷിയും വിളവെടുത്തു

മുഹമ്മ: കണ്ണർകാട് കൃഷ്ണപിള്ള സ്മാരകത്തിൽ പപ്പായ കൃഷി വിളവെടുത്തു. സഖാവ് പി.കൃഷ്ണപിള്ള അന്ത്യനാളുകൾ ചിലവഴിച്ച കണ്ണർകാട്ട് സ്മാരകമായചെല്ലികണ്ടത്തിൽ വീട്ടിൽ സി.പി. എം നേതൃത്വത്തിൽ നടത്തിയ പപ്പായ കൃഷിയുടെ വിളവെടുപ്പ് ജില്ലാ സെക്രട്ടറി ആർ.നാസർ നിർവ്വവഹിച്ചു.

Abdul
പപ്പായ കൃഷിയുടെ വിളവെടുപ്പ് ജില്ലാ സെക്രട്ടറി ആർ.നാസർ നിർവ്വവഹിക്കുന്നു
പപ്പായ കൃഷിയുടെ വിളവെടുപ്പ് ജില്ലാ സെക്രട്ടറി ആർ.നാസർ നിർവ്വവഹിക്കുന്നു

മുഹമ്മ: കണ്ണർകാട് കൃഷ്ണപിള്ള സ്മാരകത്തിൽ പപ്പായ കൃഷി വിളവെടുത്തു. സഖാവ് പി.കൃഷ്ണപിള്ള അന്ത്യനാളുകൾ ചിലവഴിച്ച കണ്ണർകാട്ട് സ്മാരകമായചെല്ലികണ്ടത്തിൽ വീട്ടിൽ സി.പി. എം നേതൃത്വത്തിൽ നടത്തിയ പപ്പായ കൃഷിയുടെ വിളവെടുപ്പ് ജില്ലാ സെക്രട്ടറി ആർ.നാസർ നിർവ്വവഹിച്ചു.റ്റി.ജെ.ആഞ്ചലോസ്, ജി.വേണുഗോപാൽ മനു സി.പുളിക്കൻ, എസ്.രാധാകൃഷ്ണൻ ,അഡ്വ.എം.സന്തോഷ് കുമാർ ജി.കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു.    കൂടുതൽ കായ്ഫലം ലഭിക്കുന്ന റെഡ് ലേഡി പപ്പായയായിരുന്നു നട്ടുവളർത്തിയത്. Red Lady papaya was grown for its high yield

ഉയരം നന്നേ കുറഞ്ഞ ഇനമായ റെഡ് ലേഡി വളരുന്നതിന് നല്ല വെയിൽ ആവശ്യമാണ്. ചാണകവും കോഴി വളവും മാത്രമാണ് അടിവളമായി ഉപയോഗിച്ചത്.കീട രോഗബാധ ഏറ്റവും എളുപ്പം ബാധിക്കുന്ന ചെടിയെ ജൈവ കീടനാശിനികൾ മാത്രമുപയോഗിച്ചാണ് സംരക്ഷിച്ചത്.കരപ്പുറത്തെ കർഷികവൃത്തിയെആക്രമിക്കുന്ന ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യം നന്നായി കൃഷിയിടത്തിൽ അലട്ടിയിരുന്നു. ഇവയ്ക്ക് ഏറെ പ്രിയമാണ് പപ്പായ ഇലകൾ 'രാത്രികാലങ്ങളിൽ ഒച്ചിനെ പെറുക്കിയെടുത്ത് നശിപ്പിച്ചാണ് കൃഷിയെ സംരക്ഷിച്ചത്.

കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൃഷി ഡോക്ടർ കൂടിയായ ജി.ഉദയപ്പൻ കൺവീനറായ കാർഷിക സമിതിയാണ് കൃഷിക്ക് നേതൃത്വം വഹിച്ചത്. വിളവെടുത്ത പപ്പായകൾ ബാങ്കിനു മുൻവശത്ത് വിപണനം നടത്തുമെന്ന് ചെയർമാൻ എം.സന്തോഷ് കുമാറും കൺവീനർജി' ഉദയപ്പനും പറഞ്ഞു.

നേരത്തേ നടത്തിയ വെണ്ടകൃഷി വൻവിജയമായിരുന്നു. കൃഷ്ണപിള്ള ദിനത്തിൽ സി.പി.എം.സി.പി.ഐ നേതാക്കൾ ചേർന്ന് അവിടെ കപ്പ കൃഷിക്കും തുടക്കം കുറിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബ്ബർ വളമിടീലിനെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം

English Summary: After the cultivation of Venda, papaya was also harvested at the Krishna Pillai Memorial

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds