എറണാകുളം: മണ്ണിൽ നിന്ന് നേടേണ്ട അറിവുകളിലേക്ക് വിദ്യാർത്ഥികളെ നയിച്ച് വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പുറ്റുമാനൂർ ജി.യു.പി. സ്കൂൾ. പുസ്തകങ്ങളിൽ നിന്ന് വായിച്ചറിഞ്ഞ കാർഷിക സംസ്കൃതിയെ നേരിട്ട് മനസ്സിലാക്കാനുള്ള സൗകര്യമാണ് ഇവിടുത്തെ കുട്ടികൾക്കുള്ളത്. ഇതിന്റെ ഭാഗമായി സ്കൂളിൽ ആരംഭിച്ച കരനെൽ കൃഷിയുടെ വിത്തിൽ ചടങ്ങ് പി.വി ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പാഠ്യപദ്ധതിയുടെ ഭാഗമായി കൃഷിയെ സംസ്ക്കാരമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ നെൽ കൃഷി ആരംഭിച്ചത്. മാതൃ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ കൃഷി നടത്തുന്നത്. കഴിഞ്ഞ അധ്യയന വർഷം മുതൽ നടപ്പാക്കി വരുന്ന "അമ്മക്കറി" പദ്ധതിയുടെ തുടർച്ചയായാണ് ഇക്കുറി നെൽകൃഷി എന്ന ആശയത്തിലേക്ക് എത്തിയത്. ഉച്ച ഭക്ഷണത്തിനുള്ള പയർ, വെണ്ട, തക്കാളി, പച്ചമുളക്, ചീര തുടങ്ങിയ പച്ചക്കറികൾ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ തന്നെയാണ് കൃഷി ചെയ്ത് വരുന്നത്.
വിത്തിടൽ ചടങ്ങിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജൂബിൾ ജോർജ്, ബ്ലോക്ക് അംഗങ്ങളായ ഷാജി ജോർജ്, വിഷ്ണു വിജയൻ, മുൻ അംഗം പി.വി തോമസ്,
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യമുള്ള ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാൻ കഴിയുന്ന പടവലം പയർ പാവൽ പച്ചമുളക് എന്നിവ കുലപോലെ തഴച്ചു വളരാൻ
മാതൃസംഘം അധ്യക്ഷ സുജ സുരാഗ് , പി.ടി.എ പ്രസിഡൻ്റ് പി.കെ ആനന്ദകുമാർ, പ്രധാന അധ്യാപിക പി. അമ്പിളി, കെ.എസ് മേരി, ജിഷാ സെബാസ്റ്റ്യൻ, പി.ആർ അജിത, അഖിത ശരത് തുടങ്ങിയവർ പങ്കെടുത്തു.