നെല്‍കൃഷി വികസനത്തിന് കര്‍ഷകര്‍ക്ക് ധനസഹായം

Wednesday, 13 June 2018 10:30 AM By KJ KERALA STAFF
പത്തനംതിട്ട :  ജില്ലയില്‍ നെല്‍കൃഷിക്ക് അനുകൂല സാഹചര്യമുള്ള പ്രദേശങ്ങളില്‍ നെല്‍കൃഷി വികസനത്തിനായി കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. വര്‍ഷങ്ങളായി തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആദ്യ വര്‍ഷം കൃഷിയിറക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 30000 രൂപയും രണ്ടാം വര്‍ഷം ഹെക്ടറിന് 7000 രൂപയും ധനസഹായം ലഭിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ നെല്‍കൃഷിക്ക് അനുയോജ്യമായ തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കാവുന്നതാണ്. മൊത്തം നെല്‍കൃഷി വിസ്തൃതി വര്‍ദ്ധിപ്പി ക്കുന്നതിന്‍റെ ഭാഗമായി ഒരുപ്പൂ കൃഷിയെ ഇരുപ്പൂകൃഷിയാക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 10000 രൂപ നിരക്കില്‍ ധനസഹായം ലഭിക്കും. കരനെല്‍കൃഷിക്ക് ഹെക്ടര്‍ ഒന്നിന് 13600 രൂപയും സഹായം ലഭിക്കും. 2018-19 വര്‍ഷം സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഉത്പാദന ഉപാധികള്‍ക്കുള്ള സഹായമായി ഹെക്ടര്‍ ഒന്നിന് 5500 രൂപ നല്‍കും. ഗുണമേډയുള്ള വിത്തുകള്‍, ജൈവഉത്പാദനോപാധികള്‍, സര്‍ട്ടിഫിക്കേഷന്‍, ജൈവകീടനിയന്ത്രണകാരികള്‍, എന്നിവയ്ക്കായാണ് തുക ചെലവഴിക്കേണ്ടത്. 

മണ്ണിലെ പോഷകമൂലകങ്ങളുടെ കുറവ് പരിഹരിച്ച് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ജീവാണു വളങ്ങള്‍ക്കും വെസിക്കുലര്‍ ആര്‍ബസ്കുലര്‍ മൈക്കോറൈസയുടെ ഓണ്‍ഫോം പ്രൊഡക്ഷനും കൃഷി വകുപ്പ് ധനസഹായം നല്‍കും. സൂക്ഷ്മ മൂലകങ്ങളും    സെക്കന്‍ഡറി മൂലകങ്ങളും സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. 

പച്ചക്കറി തോട്ടങ്ങളിലും നെല്‍പാടങ്ങളിലും മൂന്നാംവിളയായി പയര്‍ വര്‍ഗങ്ങള്‍ കൃഷി ചെയ്ത് അവയുടെ വിസ്തൃതിയും ഉത്പാദനവും വര്‍ദ്ധിപ്പിക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 10000 രൂപ നിരക്കില്‍ ധനസഹായം നല്‍കും. നെല്ലുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് റൈസ് ഇന്നവേഷന്‍ പദ്ധതിയില്‍പ്പെടുത്തിയും കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 

CommentsMore from Krishi Jagran

തവിഞ്ഞാലിൽ കൃഷി കല്യാൺ അഭിയാൻ കാർഷിക സെമിനാർ നടത്തി

തവിഞ്ഞാലിൽ കൃഷി കല്യാൺ അഭിയാൻ കാർഷിക സെമിനാർ നടത്തി മാനന്തവാടി: കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക പരിഗണനാ ജില്ലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയിൽ നടപ്പാക്കുന്ന കൃഷി കല്യാൺ അഭിയാൻ തവിഞ്ഞാൽ പഞ്ചായത്തിൽ വാഴകൃഷിയെ കുറിച്ച് കാർഷിക സെമിനാർ നടത്തി.

June 22, 2018

കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കം

കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കം പത്തനംതിട്ട : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ 24-ാം ഘട്ട ഗോരക്ഷാ പദ്ധതി കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പിന് ജില്ലയില്‍ തുടക്കമായി.

June 22, 2018

എൻ്റെ  ഗ്രാമം ജൈവ ഗ്രാമം: പദ്ധതി  ഉദ്ഘാടനം ചെയ്തു

എൻ്റെ  ഗ്രാമം ജൈവ ഗ്രാമം: പദ്ധതി  ഉദ്ഘാടനം ചെയ്തു പാറശ്ശാല ബ്ലോക്കിലെ ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ എന്റെ ഗ്രാമം ജൈവ ഗ്രാമം പദ്ധതിയുടെ കീഴിലുള്ള വിവിധ പദ്ധതികള്‍ കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

June 23, 2018

FARM TIPS

ചെടി ഉണങ്ങാതിരിക്കാന്‍ മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയ

June 21, 2018

മതൈലോ ബേക്റ്റര്‍ എക്സ്റ്റോര്‍ ക്വെന്‍സ് എന്ന ബാക്റ്റീരിയാ പ്രകൃതിയിലുള്ള മണ്ണ്‍ , ശുദ്ധജലം ഇലതഴകള്‍,വേരുപടലങ്ങള്‍ എന്നിവയില്‍ കൂവരുന്ന സൂക്ഷ്മാണൂവാകുന…

വാം: വിളകളുടെ മിത്രം

June 14, 2018

ചെടികള്‍ വളരുന്നതിനും പുഷ്പിക്കുന്നതിനും വേണ്ട മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ഫോസ്ഫറസിന്റെ രൂപത്തില്‍ കാണപ്പെടുന്ന മൂലകത്തിന്റെ വളരെകുറച്ചു ഭാഗം മാത്രമാണ…

സസ്യസംരക്ഷണം: കൊമ്പന്‍ ചെല്ലിയുടെ ചുവടുമാറ്റം

May 30, 2018

തെങ്ങിന്‍ കുരല്‍ തുളച്ചും കുരുത്തോലകള്‍ മുറിച്ചും കൊമ്പന്‍ ചെല്ലി കേരകര്‍ഷകര്‍ക്ക് സ്ഥിരം തലവേദനയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.