നദുവത്തുൽ ഇസ്ലാം സ്കൂളിലെ വിദ്യാർത്ഥി വടുതല ഓലിക്കൽ സുബൈറിനെ മകൻ മുഹമ്മദ് നസിന്റെ നെൽ കൃഷിയിൽ നൂറുമേനി വിളവ്. ഈ എട്ടാം ക്ലാസുകാരൻ മിടുക്കൻ നെൽകൃഷിയിൽ മാത്രമല്ല വിജയം കൈവരിച്ചത്. നെൽകൃഷിയോടൊപ്പം തന്നെ പയർ, വെണ്ട,വഴുതനങ്ങ, തക്കാളി, പച്ചമുളക്, മരിച്ചീനി തുടങ്ങിയവയെല്ലാം കൃഷിചെയ്യുന്നുണ്ട് ഇവിടെ.
അരൂക്കുറ്റി പഞ്ചായത്തും കൃഷിഭവനും നൽകിയ പ്രോത്സാഹനമാണ് ഈ നൂറുമേനി വിളവിന് കാരണമായത്. ഇതിൻറെ വിളവെടുപ്പ് ഉദ്ഘാടനം എംപി എ എം ആരിഫ് നിർവഹിച്ചു. കൂടാതെ കൃഷി അസിസ്റ്റൻറ് ഓഫീസർ സൗമ്യയുടെയും മണിയൻ നായരുടെയും നിർദ്ദേശങ്ങൾ കൃഷിയിൽ ഏറെ ഗുണം ചെയ്തു എന്ന് റസിന്റെ പിതാവ് പറയുന്നു. റസിനെ പോലുള്ള കുട്ടികളാണ് നമ്മുടെ സമൂഹത്തിന് വേണ്ടത്. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന കുട്ടികളെ സമൂഹത്തിന് മുഖ്യധാരയിൽ കൊണ്ടുവരാനും അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകാനും നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്.
തെച്ചി പൂക്കൾ ഔഷധ ഗുണങ്ങളുടെ കലവറയാണ്
കാർഷികമേഖലയിലെ വിപ്ലവകരമായ സാങ്കേതികവിദ്യ പരിചയപ്പെടാം
ലക്ഷദ്വീപിന് നൂറിൽ നൂറ് മാർക്ക്