ഒന്നാംവിള നെല്ലിന്റെ സംഭരണവില ലഭ്യമാക്കാൻ കേരള ബാങ്ക് സപ്ലെകോയുമായി കരാറിൽ ഒപ്പിട്ടു. നിലവിൽ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയും ഫെഡറൽ ബാങ്കും കരാർ വച്ചിട്ടുണ്ട്.
സപ്ലെകോയും ബാങ്കുകളുമായുള്ള കരാർ സെപ്തംബറിലാണ് അവസാനിച്ചത്.
കോവിഡിന്റെ സാഹചര്യത്തിൽ ബാങ്കുകളുടെ ബോർഡ് യോഗം ചേരാൻ വൈകുന്നതാണ് കരാർ ഒപ്പിടാൻ തടസ്സം. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ കരാർ ഒപ്പിടും.
അടുത്തയാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടിലേക്ക് തുക ലഭ്യമാക്കും. ബാങ്കുകളിൽ നിന്ന് കർഷകർക്ക് വായ്പയായി തുക നൽകും. ഇതിന്റെ പലിശ ബാങ്കുകൾക്ക് സർക്കാർ കൈമാറും.
കേന്ദ്രസർക്കാരിൽനിന്ന് നെല്ലിന്റെ താങ്ങുവില ലഭിക്കാൻ വൈകിയത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ബദൽ സംവിധാനമൊരുക്കിയത്. 27, 48 രൂപയാണ് നെല്ലിന്റെ നിലവിലെ സംഭരണവില. ഇതിൽ 18.68 രൂപ കേന്ദ്രവിഹിതവും 8.80 രൂപ സംസ്ഥാന സർക്കാരിന്റെ ഇൻസെന്റീവ് ബോണസുമാണ്.
' 2019-20 സീസണിൽ രണ്ടു വിളകളിലായി 7.09 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംസ്ഥാനത്ത് മൊത്തം ഭരിച്ചത്. ഇതിൽ 2.98 ലക്ഷം മെടിക് ടണ്ണും പാലക്കാട് നിന്നാണ്. രണ്ടു വിളകളിലും സംഭരിച്ച നെല്ലിന്റെ മുഴുവൻ തുകയും കർഷകരുടെ അക്കൗണ്ടിലെത്തി.