കേരളത്തിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് ലഭിക്കാത്തതിനാൽ ബാങ്ക് വായ്പയെടുത്ത് കുടിശ്ശിക നൽകാൻ സർക്കാർ തീരുമാനിച്ചു. ഏകദേശം 1600 കോടി രൂപ വായ്പയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ഈ നടപടി. Supplyco, കർഷകർക്ക് നൽകുന്ന പി.ആർ.എസിനു മേൽ വായ്പയായിട്ടാണ് നെല്ലിന്റെ സംഭരണ തുക നൽകുക, ഇതിനുള്ള പണം കേരള ബാങ്കിൽനിന്ന് വായ്പയായി എടുക്കാൻ തീരുമാനമായി.
അടുത്ത സീസണിൽ നെല്ല് സംഭരിക്കാൻ, ഏകദേശം 1600 കോടി രൂപ സപ്ലൈകോയ്ക്ക് വേണം, എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേരളത്തിന്റെ നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സപ്ലൈകോക്ക് പണം നല്‍കാനുണ്ട് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പണം ലഭിക്കാൻ കാലതാമസം നേരിടുന്നത് സപ്ലൈകോയെ പ്രതിസന്ധിയിലാക്കി. പണം ലഭിക്കാൻ കാലതാമസം നേരിടുന്നത് സപ്ലൈകോയെ പ്രതിസന്ധിയിലാക്കി, വായ്പ കുടിശ്ശിക നൽകാനും, അതോടൊപ്പം അടുത്ത സീസണിൽ സപ്ലൈകോയ്ക്ക് ആവശ്യമായ പണം കണ്ടെത്താനും കൂടി വേണ്ടിയാണ് കേരള ബാങ്കിൽ നിന്ന് 1600 കോടി രൂപ വായ്പ എടുക്കുന്നത്.
ഭക്ഷ്യ സുരക്ഷാ മന്ത്രിയായ ജി.ആര്. അനിലിന്റെ സാന്നിധ്യത്തില്‍ കേരള ബാങ്ക് പ്രതിനിധികളുമായി
ഓണ്‍ലൈനിൽ ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് സർക്കാർ ഗാരന്റിയിൽ വായ്പയെടുക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത്. 1600 കോടി രൂപയ്ക്ക് ഏകദേശം 7.65 ശതമാനം നിരക്കിലാണ് കേരള ബാങ്ക് പലിശ ആവശ്യപ്പെടുന്നത്. 750 കോടി രൂപ വായ്പ കുടിശ്ശിക സപ്ലൈകോക്ക് കേരള ബാങ്കിൽ നിലവിലുണ്ട്, ഇനി 1600 കോടി രൂപയാണ് സപ്ലൈകോ എടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതുമായി സംബന്ധിച്ചു സഹകരണ-ഭക്ഷ്യ മന്ത്രിമാർ കേരള ബാങ്ക് അധികൃതരുമായി ചർച്ച നടത്തി.അധികം വൈകാതെ തന്നെ ഇതുസംബന്ധിച്ച പുതിയ ഉത്തരവ് ഉണ്ടാവുമെന്ന് വകുപ്പ് അധികൃതർ വെളിപ്പെടുത്തി.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ബോണ്ട് ബുധനാഴ്ച ലേലം ചെയ്യും