Updated on: 4 December, 2020 11:19 PM IST
ഒരു വര്‍ഷം കൃഷി നടത്താനുള്ള അനുമതിയാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.

 

 

 

 

എറണാകുളം: പറവൂര്‍ താലൂക്കില്‍ പുത്തൻവേലിക്കര താഴഞ്ചിറയില്‍ വര്‍ഷങ്ങളായി തരിശായി കിടന്ന 95 ഏക്കര്‍ മിച്ച ഭൂമിയില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വിത്തിറക്കാന്‍ ജില്ല കളക്ടര്‍ എസ് സുഹാസ് അനുമതി നല്‍കി.District Collector S Suhas has given permission to distribute 95 acres of surplus land in Paravur Taluk, Puthenvelikkara Thazhanchira, which has been lying fallow for years, under the Subhiksha Kerala scheme.സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷി വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായാണ് ജില്ല കളക്ടര്‍ മിച്ച ഭൂമിയില്‍ നെ‍ല്‍കൃഷി നടത്താൻ പ്രിൻസിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അനുമതി നല്‍കിയത്.
സംസ്ഥാനത്തെ ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ മെയ് മാസത്തിലാണ് സംസ്ഥാനത്ത് സുഭിക്ഷ കേരളം പദ്ധതി ആരംഭിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ തരിശു ഭൂമിയില്‍ കൃഷി ആരംഭിക്കാൻ അനുവദിക്കണമെന്ന് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഭൂരേഖ വിഭാഗം തഹസില്‍ദാറും അഡീഷണല്‍ ജില്ല മജിസ്ട്രേറ്റും ഈ ഭൂമി നെല്‍കൃഷിക്ക് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


ഈ സ്ഥലത്ത് കൃഷി സാധ്യമായാല്‍ ജില്ലയുടെ ഭക്ഷ്യോത്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ നേട്ടമാവുമെന്ന് ജില്ല കളക്ടര്‍ വിലയിരുത്തി. ഒരു വര്‍ഷം കൃഷി നടത്താനുള്ള അനുമതിയാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥലം ഉപയോഗിക്കാൻ പാടില്ല എന്നും സ്ഥാപനങ്ങള്‍ക്കോ സംഘടനക്കോ ഭൂമി കൈവശം വയ്ക്കാൻ അവകാശമുണ്ടാവില്ല എന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കർഷകർക്ക് സൗരോർജ്ജ സബ്സിഡി - നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കുക

#Krishi #Paddyfield #Agriculture #Krishijagran #FTB #Subhikshakeralam

English Summary: Paddy will now be grown on 95 acres of surplus land in Paravur taluk
Published on: 05 November 2020, 04:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now