എറണാകുളം: കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും മൃഗസംരക്ഷണത്തിനും ഭവന നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റുമായി പായിപ്ര ഗ്രാമപഞ്ചായത്ത്. 29.68 കോടി രൂപ വരവും 28.76 കോടി ചെലവും പ്രതീക്ഷിക്കുന്ന 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷോബി അനില്‍ അവതരിപ്പിച്ചു. പ്രസിഡന്റ് പി എം അസീസ് അധ്യക്ഷത വഹിച്ചു. സമഗ്ര മേഖലയിലും വികസനം സാധ്യമാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലയുടെ സമഗ്ര അഭിവൃദ്ധിക്കായി നെല്‍കൃഷി വികസനം, പച്ചക്കറി കൃഷി വികസനം, പായിപ്ര കവല വികസനം, പോയാലി ടൂറിസം പദ്ധതി, പള്ളിച്ചിറ ടൂറിസം പദ്ധതി, മുളവൂരില്‍ കളിസ്ഥലം, മുളവൂര്‍ സ്‌കൂള്‍ ഗ്രൗണ്ട് നവീകരണം, ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറുടെ സേവനം പായിപ്ര കവലയില്‍ വെയിറ്റിംഗ് ഷെഡ്, കംഫര്‍ട്ട് സ്റ്റേഷന്‍ തുടങ്ങിയ പദ്ധതികള്‍ക്കുമുള്ള തുക ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നെല്‍കൃഷിയുടെ വ്യാപനത്തിന് അഞ്ച് ലക്ഷം രൂപ, പച്ചക്കറി കൃഷി വികസനത്തില്‍ 12 ലക്ഷം രൂപ, മൃഗസംരക്ഷണ - ക്ഷീര വികസന മേഖലയില്‍ കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം, മുട്ടക്കോഴി വളര്‍ത്തല്‍, മൃഗ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സീഡി എന്നീ പദ്ധതികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണത്തിന് 25 ലക്ഷം രൂപയും ക്ഷീരവികസനത്തിന് 10 ലക്ഷം രൂപയും മൃഗങ്ങളുടെ രോഗനിയന്ത്രണത്തിന് അഞ്ച് ലക്ഷം രൂപയും കാര്‍ഷിക മൃഗസംരക്ഷണ മേഖലയുടെ സമഗ വികസനത്തിനും സ്വയം പര്യാപ്തതയ്ക്കുമായി ഒരുകോടി രൂപയുമാണ് നല്‍കുക.
ലൈഫ് ഭവന പദ്ധതിക്കും വാസയോഗ്യമല്ലാത്ത വീട് പുനരുദ്ധാരണം ചെയ്യുന്നതിനുമായി രണ്ട് കോടി രൂപയാണ് കണക്കാക്കുന്നത്. ആരോഗ്യമേഖലയില്‍ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങല്‍, ഹാപ്പി ക്ലിനിക്ക്, പകര്‍ച്ച-ഇതര വ്യാധികളുടെ പ്രതിരോധം എന്നിവയ്ക്ക് വേണ്ടി 30 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും ജനകീയവുമാക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കും. ബയോഗ്യാസ് പ്ലാന്റിന് 15 ലക്ഷം രൂപയും യുവജനക്ഷേമത്തിന് ഒരു ലക്ഷം രൂപയും വായനശാലകളിലും സ്‌കൂളുകളിലും പത്രം ഇടുന്നതിന് 2 ലക്ഷം രൂപയും തെരുവ് വിളക്കുകള്‍ പരിപാലനത്തിനായി 5 ലക്ഷം രൂപയും റോഡ് സംരക്ഷണത്തിനും വികസനത്തിനും ഒരു കോടി 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കുടിവെള്ള വിതരണത്തിന് ഒരു ലക്ഷം രൂപയും ആശ്രയ പദ്ധതിക്ക് 5 ലക്ഷം രൂപയും എസ് എസ് എ പദ്ധതി വിഹിതമായ പന്ത്രണ്ടര ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട് . കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ ഏജന്‍സികള്‍, ത്രിതല പഞ്ചായത്തുകള്‍, ഇതര വകുപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാകുന്ന വിവിധ ഫണ്ടുകളും തനത് വരുമാനവും പരമാവധി ഉപയോഗപ്പെടുത്തി പായിപ്ര ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് വിവിധങ്ങളായ വികസന ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഈ ബജറ്റ് വിഭാവനം ചെയ്തിട്ടുള്ളത്.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷാഫി, എം സി വിനയന്‍, ഷാജിദ മുഹമ്മദാലി, പഞ്ചായത്ത് അംഗങ്ങളായ ഇ എം ഷാജി, സക്കീര്‍ ഹുസൈന്‍, ജയശ്രീ ശ്രീധരന്‍, റജീന ഷിഹാജ്, ബെസി എല്‍ദോ, ജലാലുദീന്‍, ദീപ റോയി, നജി ഷാനവാസ്, എം എ നൗഷാദ്, എ ടി സുരേന്ദ്രന്‍, വിജി പ്രഭാകരന്‍, വി ഇ നാസര്‍, എല്‍ജി റോയി, സുകന്യ അനീഷ് എന്നിവര്‍ പങ്കെടുത്തു.