വയനാട്:പനമരം ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക ബജറ്റില്‍ ഭവന നിര്‍മ്മാണം, കൃഷി, മൃസംരക്ഷണം-ക്ഷീര വികസനം മേഖലകള്‍ക്ക് മുന്‍ഗണന. ആകെ 53.25 കോടി രൂപയുടെ വരവും 52.96 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 28.94 ലക്ഷം രൂപയുടെ നീക്കിയിരിപ്പുണ്ട്. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിലാണ് ബജറ്റ് അവതരിപ്പിച്ചത്.
നമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ബജറ്റില്‍ വനിതാ വികസനം, ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും കുട്ടികളുടെയും വികസ ന ക്ഷേമ പദ്ധതികള്‍ക്കും മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്.
പനമരം ടൗണ്‍ മാലിന്യ മുക്തമാക്കി സൗന്ദര്യ വത്കരിക്കുന്നതിന് ''ശുചിത്വ പനമരം സുന്ദര പനമരം'' പദ്ധതി, കൊറ്റില്ലം സംരക്ഷണ പദ്ധതി, വനിതകള്‍ക്ക് പെണ്ണാട് നല്‍കല്‍, സമഗ്ര കായിക വികസന പദ്ധതി തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീമ മാനുവല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ക്രിസ്റ്റീന ജോസഫ്, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ടി സുബൈര്‍, പഞ്ചായത്തംഗങ്ങളായ ടി.മോഹനന്‍, വാസു അമ്മാനി, രാമചന്ദ്രന്‍ മാസ്റ്റര്‍, ശാന്ത, ജെയിംസ്, ബെന്നി ചെറിയാന്‍, സുനില്‍ കുമാര്‍, വി.സി. അജിത്, അനീറ്റ ഫെലിക്സ്, തുഷാര, അജയകുമാര്‍, ലക്ഷ്മി ആലക്കമുറ്റം സെക്രട്ടറി വി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.