Updated on: 4 December, 2020 11:19 PM IST
കൊറോണക്കാലത്തും അവർ വ്യത്യസ്തമായൊരു സംരംഭകയായി സ്വയം പര്യാപ്തമാകാനുള്ള വഴിയാണ് കണ്ടെത്തിയത്

 

 

 

അച്ഛനും അമ്മയും രണ്ടു പെണ്‍മക്കളും അടങ്ങിയ ഷിജി C ബാലകൃഷ്ണൻ തൃശ്ശൂർ ജില്ലയിലെ കുറുക്കഞ്ചേരി സ്വദേശിയാണ്. മൂത്ത മകള്‍ സ്‌പെഷല്‍ സ്‌കൂളിലും, ഇളയ മകള്‍ മൂന്നാം ക്ലാസിലും പഠിക്കുന്നു. ആറു വർഷം മുൻപ് ഹൃദയസ്തംഭനം മൂലം ഭര്‍ത്താവ് മരണമടഞ്ഞപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ഒരു സ്വകാര്യ ആശുപത്രിയിലെ receptionist ആയി  ജോലി ചെയ്തിരുന്നു.  ഇപ്പോള്‍ ഒരു ഓട്ടോമൊബൈല്‍ സ്ഥാപനത്തിലെ രജിസ്‌ട്രേഷന്‍ വകുപ്പിലാണ് ജോലി ചെയ്യുന്നത്.

കൂടാതെ, രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പും വൈകുന്നേരം തിരിച്ച് വന്നിട്ടും പച്ചക്കറികളില്‍ നിന്നും പലതരത്തിലുള്ള പപ്പടങ്ങളുമുണ്ടാക്കി ആവശ്യക്കാരിലെത്തിക്കുകയാണ് ഇവര്‍. ലോക്ക്ഡൗണില്‍ ജോലിയില്ലാതെ ഒരു മാസം വീട്ടിലിരുന്നപ്പോള്‍ ഷിജി പച്ചക്കറികളില്‍ നിന്നും പലതരം ഉൽപ്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു.  കൊറോണക്കാലത്തും അവർ വ്യത്യസ്തമായൊരു  സംരംഭകയായി സ്വയം പര്യാപ്തമാകാനുള്ള വഴിയാണ് കണ്ടെത്തിയത്.

അച്ഛനും അമ്മയും പപ്പടം ഉണക്കാനുള്ള സഹായം ചെയ്യും. സാധനങ്ങള്‍ വാങ്ങാനും വീട്ടിലെ മറ്റെല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ തന്നെ ഇറങ്ങണം. മക്കളെ നന്നായി വളര്‍ത്തുകയെന്ന ചുമതല എന്നിലാണല്ലോ. മാനസികമായി അല്‍പം സമാധാനവും ആശ്വാസവും കിട്ടാനായാണ് ആദ്യമായി യു ട്യൂബ് നോക്കി മാലയും വളയും കമ്മലും ബാഗുമൊക്കെ ഉണ്ടാക്കിയത്. അതുകൂടാതെ കൊറോണ തടയാനായി ആവശ്യക്കാര്‍ക്ക് മാസ്‌കും തയ്ച്ചു നല്‍കിയിരുന്നു. കുട്ടികള്‍ക്കായി പ്രത്യേകം മാസ്‌കും റിബണും തയ്ച്ചിരുന്നു.

ലോക്ക്ഡൗണ്‍ ആയപ്പോള്‍ പണത്തിന് ബുദ്ധിമുട്ട് വന്ന സമയത്താണ് ഫേസ്ബുക്ക് വഴി വ്യത്യസ്ത ഇനങ്ങളിലുള്ള പപ്പടമുണ്ടാക്കുന്ന നാഗേശ്വരന്‍ എന്ന കര്‍ഷകനെക്കുറിച്ച് അറിയുന്നത്. അവരില്‍ നിന്നാണ് പച്ചക്കറികളുപയോഗിച്ച് പപ്പടമുണ്ടാക്കാമെന്ന ആശയം ഞാന്‍ പ്രാവര്‍ത്തികമാക്കിയത്. ആദ്യം ചക്കപ്പപ്പടമാണ് ഉണ്ടാക്കിയത്. അടുത്തുള്ള വീടുകളിലും, എനിക്ക് പരിചയമുള്ളവര്‍ക്കും കൊടുത്തു. പിന്നെ ചമ്മന്തിപ്പൊടി ഉണ്ടാക്കി. പപ്പടം വാങ്ങിയവരൊക്കെ രുചി ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ആത്മവിശ്വാസം  തോന്നിയാണ്  'അമ്മ ഫുഡ് പ്രോഡക്ട്‌സ്' എന്ന പേരില്‍ ചെറിയൊരു സംരംഭം ആരംഭിച്ചത്.' ഷിജി തന്റെ പുതിയ സംരംഭത്തെക്കുറിച്ച് വ്യക്തമാക്കുന്നു.

ഏകദേശം പന്ത്രണ്ടോളം വ്യത്യസ്ത രുചികളിലുള്ള പപ്പടങ്ങള്‍ ഷിജി ഉണ്ടാക്കുന്നു

 

 

 

കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, ഇഞ്ചി, കറിവേപ്പില, മല്ലിയില, മസാല, പഴം, ഉണക്കച്ചെമ്മീന്‍ എന്നിങ്ങനെ. ഏകദേശം പന്ത്രണ്ടോളം വ്യത്യസ്ത രുചികളിലുള്ള പപ്പടങ്ങള്‍ ഷിജി ഉണ്ടാക്കുന്നു. ഇപ്പോള്‍ പുതിയതായി നാളികേരവും ചുട്ട നാളികേരവും ഉപയോഗിച്ചുള്ള പപ്പടവും നിര്‍മിച്ചുതുടങ്ങി. മല്ലിയില, കറിവേപ്പില, തുളസി, ചെമ്മീന്‍, നാളീകേരം തുടങ്ങി ഏഴു വ്യത്യസ്ത രുചികളില്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കി എറണാകുളത്തുള്ള കമ്പനിയിലേക്ക് നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തൃശൂരിലേക്ക് ഈ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ എത്താതിരുന്നപ്പോഴാണ് പപ്പടം മാത്രമുണ്ടാക്കാനാരംഭിച്ചത്. 'ജോലിക്ക് പോകുമ്പോള്‍ കുറച്ച് സാധനങ്ങള്‍ കൈയില്‍ പിടിച്ച് ആവശ്യക്കാര്‍ക്ക് കൊടുക്കും. പോകുന്ന വഴിയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലും വില്‍പ്പനയ്ക്ക് കൊടുക്കാറുണ്ട്. കോഴിക്കോട്ടേക്കും കുന്ദംകുളത്തേക്കും വിതരണത്തിനായി കൊടുക്കുന്നുണ്ട്. തലശ്ശേരിയിലേക്കും കോഴിക്കോട്ടേക്കും ആവശ്യാനുസരണം speed spost. അയച്ചുകൊടുത്തിരുന്നു. ഞാന്‍ ഈ സംരംഭം തുടങ്ങിയത് ജൂണിലാണ്.  ഷിജി പറയുന്നു.

വലിയ മുടക്കുമുതല്‍ ഇല്ലാതെ തുടങ്ങിയ സംരംഭമാണിത്. ജോലിയില്ലാത്ത ദിവസങ്ങളില്‍ എണ്ണൂറോളം പപ്പടങ്ങള്‍ ഉണ്ടാക്കാറുണ്ട്. ജോലിയുള്ള ദിവസങ്ങളില്‍ രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പും വൈകുന്നേരം ജോലി കഴിഞ്ഞ് വന്നിട്ടുമാണ് പപ്പടത്തിന്റെ പണി ചെയ്യുന്നത്.

ഉണ്ടാക്കുന്നതെല്ലാം വില്‍ക്കപ്പെടുന്നത് ആശ്വാസം തന്നെ. ജൈവപച്ചക്കറികള്‍ വളര്‍ത്തുന്ന കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങി തന്റെ ഈ ചെറിയ സംരംഭം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ഷിജിയുടെ ആഗ്രഹം. വനിത എന്ന നിലയില്‍ തനിക്ക് ഇത്തരമൊരു സംരംഭം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവന്നില്ലെന്ന് ഷിജി പറയുന്നു.

പപ്പടം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഷിജിയെ വിളിക്കാവുന്നതാണ്.

ഫോണ്‍: 6282518318.

അനുബന്ധ വാർത്തകൾ പറഞ്ഞാലും കേട്ടാലും തീരില്ല, തോമസ് ചേട്ടന്റെ ചക്ക പുരാണം. 

#krishijagran #papad #business #selfreliance #driedshrimps #roastedcoconut

English Summary: Papads from a variety of food items, including dried shrimp and roasted coconuts; Shiji with a different venture/kjmnoct/2620
Published on: 25 October 2020, 11:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now