ഇക്കഴിഞ്ഞ പരിസ്ഥിതി ദിനാഘോഷത്തിനും മുറതെറ്റാതെ പ്രതിജ്ഞകൾ എടുക്കുമ്പോഴും പ്ലാസ്റ്റിക് ഉപയോഗത്തിൽ ഒട്ടും കുറവ് വരുത്തിയിട്ടില്ല നാം.
ഒരു ചെറിയ സ്ട്രോ പോലും പ്ലാസ്റ്റികിലാണ്. ആരോർക്കുന്നു ഇതൊക്കെ. എന്നാൽ ഈ ചെറിയ കാര്യം ഇമ്മിണി ബലുതാക്കി ദാ ഇന്നൊരു സ്റ്റാർട്ടപ്പ് സംരഭമാക്കിയിരിക്കുകയാണ് തിരുവനന്തപുരുത്തുള്ള രണ്ട് യുവാക്കൾ. ഫരീഖ് നൗഷാദും പ്രവീൺ ജേക്കബും. പ്ലാസ്റ്റിക് സ്ട്രോയ്ക്ക് ഒരു അപരനായി പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഒരു ബദൽ കൊണ്ടുവരാൻ ഫരീഖും നൗഷാദും ആശ്രയിച്ചത് നാട്ടിൽ സുലഭമായ പപ്പായ ത്തണ്ടുകളാണ്. കുട്ടിക്കാലത്ത് പപ്പായ ത്തണ്ടുകളിൽ വെള്ളം വലിച്ചെടുത്ത് കളിക്കുന്നത് ഒരു പ്രധാന വിനോദമായിരുന്നു നമ്മിൽ പലർക്കും. അതിന്റെ ചുവടു പിടിച്ചെന്നോണം ഈ യുവ ടെക്കികൾ ഇന്ന് അതിന്റെ പരീക്ഷണത്തിന്റെ വിവിധ തലങ്ങളിലാണ്.
പപ്പായത്തണ്ട് ഉപയോഗിച്ച് ആറുമാസം വരെ ആയുസ്സുള്ള പ്രകൃതി സൗഹൃദ സ്‌ട്രോയാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നത്.The duo have introduced natural-friendly straw that can last up to six months.
ദക്ഷിണാഫ്രിക്കയിലെ ഒരു സോഫ്റ്റ് വെയര്‍കമ്പനിയില്‍ രണ്ടരവര്‍ഷക്കാലത്തെ ജോലിക്കു ശേഷം തിരിച്ചെത്തിയ ഓട്ടോമേഷന്‍ എന്‍ജിനിയര്‍മാരായിരുന്ന ഫരീഖും പ്രവീണും നാട്ടിലെത്തിയത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ്.
മാലിന്യ പ്രശ്നങ്ങൾക്കുള്ള ബദല്‍ എന്നത് അവരുടെ ചിന്തയിൽ നിന്ന് മാറിയില്ല. അങ്ങനെ കുറേ ഗവേഷണത്തിലൂടെയും പഠനത്തിലൂടെയുമാണ് പാസ്റ്റിക് സ്‌ട്രോകള്‍ക്ക് ബദല്‍ മാര്‍ഗ്ഗമായി പപ്പായത്തണ്ട് പരീക്ഷിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. തുടര്‍ന്ന് പപ്പായ തണ്ടിനെ സ്ട്രോ ആക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയെപ്പറ്റി ആലോചിച്ചു
കേരള സര്‍വ്വകലാശാലയിലെ ബി.ടെക് പഠനത്തിനുശേഷം സോഫ്റ്റ് വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന കാലത്ത് തന്നെ വിപണിയെക്കുറിച്ച് ഞങ്ങള്‍ ഇരുവരും പഠിച്ചിരുന്നു. തുടർന്ന് പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ക്ക് നല്ല സാധ്യതയാണ് ഇന്നത്തെ ഈ പ്രകൃതി മലിനീകരണത്തിന്റെ സാഹചര്യത്തിൽ എന്ന തിരിച്ചറിവാണ് ഒട്ടും ഉപയോഗിക്കപ്പെടാത്ത ഈ അസംസ്കൃത വസ്തുവിലേയ്ക്ക് ചിന്ത എത്തിച്ചത്. പപ്പായത്തണ്ട് കൊണ്ട് പ്രകൃതി സൗഹൃദ സ്ട്രോ.
കേൾക്കുമ്പോൾ കുട്ടിക്കളിയായി തോന്നുമെങ്കിലും പ്ലാസ്റ്റിക് സ്ട്രോ എന്ന ഖരമാലിന്യം പ്രകൃതിയിൽ ഉണ്ടാക്കുന്ന ഭീകരമായ അവസ്ഥയ്ക്ക് ഒരു പരിഹാരം.
തുടർന്ന് സ്‌ട്രോകള്‍ നിര്‍മ്മിക്കുന്നതിനായി ‘ഗ്രീനിക് സസ്‌റ്റൈയ്‌നബിള്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ‘എന്ന പേരില്‍ കൊച്ചു വേളി വ്യാവസായിക മേഖലയില്‍ ഒരു കേന്ദ്രം സ്ഥാപിച്ചു.
ഇപ്പോള്‍ മാസത്തില്‍ മൂന്നു രൂപനിരക്കില്‍ 2,500 പപ്പായത്തണ്ട് സ്‌ട്രോ നഗരത്തിലെ വിവിധ ജ്യൂസ് കടകളില്‍ വിതരണം ചെയ്യുന്നുണ്ട്
പൂവിരിച്ച പാതയല്ല കാത്തിരുന്നത്.
ഏതൊരു സംരഭകരെയും പോലെ തങ്ങൾക്കും ഒരുപാട് തിരിച്ചടികൾ ആദ്യം നേരിട്ടു. ഇന്‍ഡ്യന്‍ വിപണി സ്ട്രോ വ്യവസായവുമായി ബന്ധപ്പെട്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് യാതൊരു ധാരണയുമില്ലാതിരുന്ന ഇരുവർക്കും ഒരു പാട് നഷ്ടങ്ങൾ ഉണ്ടായി. ഫരീഖും പ്രവീണും അവര്‍ക്കുണ്ടായിരുന്ന സമ്പാദ്യം മുഴുവനും ചെലവിട്ടു. സ്‌ട്രോ നിര്‍മ്മാണത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഇവർ സ്‌ട്രോ നിര്‍മ്മാണത്തിന് ഉപദേശകരെ കണ്ടെത്തുന്നതു മുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതു വരെയുള്ള കാലത്ത് ഒരുപാട് നഷ്ടങ്ങൾ, തിരിച്ചടികൾ നേരിട്ടു. ഒരു വര്‍ഷം മുന്‍പാണ് ഇത്തരമൊരു ഉദ്യമം തുടങ്ങുന്നത്. നെയ്യാറ്റിന്‍കരയിലെ ഒരു ഫാമിലാണ് പപ്പായ സ്‌ട്രോയും നിര്‍മ്മാണവും ടെസ്റ്റിങ്ങും ആരംഭിച്ചത്.
പരീക്ഷണകാല അനുഭവം
ആദ്യം ഞങ്ങള്‍ പപ്പായത്തണ്ട് അഴുക്ക് നീക്കം ചെയ്ത് ചൂടുവെള്ളത്തില്‍ കഴുകി വെയിലില്‍ ഉണക്കാന്‍ ശ്രമിച്ചു. പക്ഷെ, തണ്ട് ചുരുങ്ങിപ്പോയി. അതിന് കയ്പ്പ് രുചിയുമുണ്ടായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ വൃത്തിയാക്കിയ തണ്ടുകള്‍ ഉപ്പും മഞ്ഞളും ചേര്‍ത്ത ചൂടുവെള്ളത്തില്‍ കഴുകിയെടുത്ത് അധികം വെയിലില്ലാത്ത സ്ഥലത്തുവെച്ച് ഉണക്കിയെടുത്തു.
പിന്നീട് നിയന്ത്രിത ഉണക്കല്‍ പ്രക്രിയ മൂന്ന് ഘട്ടങ്ങളായി വികസിപ്പിച്ചു. ഇതിനായി ചൂടുവെള്ളം ഉപയോഗിച്ചുള്ള ഒരു വാട്ടര്‍ ബാത്ത് ഉപകരണവും ഒരു ഓവനും വാങ്ങി. കൂടാതെ സ്വന്തമായി ഒരു ഡ്രയര്‍ മെഷീന്‍ തയ്യാറാക്കി.
മെഷീനുകള്‍ എത്തിയതോടെ കാര്യങ്ങള്‍ക്ക് വേഗത കൂടി. അവരുടെ ഉല്‍പന്നം വില്‍ക്കാന്‍ യോഗ്യമാണോ എന്ന് പരിശോധിക്കാന്‍ പല കടമ്പകളും കടക്കേണ്ടി വന്നു.
പിന്നീട് കൊല്‍ക്കത്ത ഐഐഎം-ല്‍ നടന്ന ടാറ്റാ സോഷ്യല്‍ എന്റര്‍പ്രൈസസില്‍ പങ്കെടുത്ത് ഈ പുതിയ ഉല്‍പന്നം അവതരിപ്പിച്ചു. അവിടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ചലഞ്ചില്‍ ഇവര്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ആ പരിപാടിയില്‍ ഇന്‍ഡ്യയിലെ പല ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ പങ്കെടുത്തിരുന്നെങ്കിലും കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ഇവരുടെ പപ്പായ സ്ട്രോ എന്ന ആശയം മാത്രമാണ്.
തുടര്‍ന്ന് ഫരീഖും പ്രവീണും സ്‌ട്രോ നിര്‍മ്മാണ പ്രക്രിയകള്‍ക്കായും മെഷീന്‍ പ്രവര്‍ത്തനങ്ങള്‍ക്കായും പത്ത് തൊളിലാളികളെ നിയമിച്ചു
സ്ട്രോ നിർമ്മാണ രീതി
കര്‍ഷകരില്‍ നിന്നു നേരിട്ടു ശേഖരിക്കുന്ന പപ്പായത്തണ്ടുകള്‍ വെയര്‍ഹൗസുകളിലെത്തിച്ച് രണ്ടായി മുറിച്ച് ശുദ്ധമായ വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയെടുക്കുന്നു. അതിനു ശേഷം തണ്ട് ഉണക്കി പ്രോട്ടീനുകള്‍ നീക്കം ചെയ്യുന്ന ഒരു ലായനിയില്‍ കഴുകിയെടുക്കുന്നു. തുടര്‍ന്ന് അവ പാക്കറ്റുകളിലാക്കുന്നു. ദിവസേന 4,000 പപ്പായത്തണ്ട് സ്‌ട്രോകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കുന്നു. മാസത്തില്‍ ഒരു ലക്ഷത്തോളം സ്ട്രോകളുടെ നിര്‍മ്മാണം നടക്കുന്നു. ലാഭം കര്‍ഷകരും ഉല്‍പാദകരും തുല്യമായാണ് വീതിച്ചെടുക്കുന്നത്. അങ്ങനെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ലഭിക്കുന്നു.
ഉല്പന്നത്തിന്റെ മെച്ചപ്പെടുത്തലിനായുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
പാള കൊണ്ടുള്ള പാത്രവും തവിയുമൊക്കെ പ്പോലെ ഒരു ഉപയോഗവുമില്ലാതെ വലിച്ചെറിഞ്ഞ് കളഞ്ഞിരുന്ന പപ്പായത്തണ്ടിന്റെ ഈ രൂപമാറ്റത്തിൽ ഇനിയും ഒരു പാട് തിരുത്തലുകൾക്കായി ഈ യുവാക്കൾ പരീക്ഷണശാലയിലാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ബ്രേക്ക് ത്രൂവിന്റെ ഭാഗമായി നീക്കം ചെയ്ത ചെളി ബ്രഹ്മപുരത്തേക്ക് വേഗത്തിൽ മാറ്റണം : കളക്ടർ