Updated on: 4 December, 2020 11:19 PM IST

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യത്ത് മൃഗസംരക്ഷണ വ്യാപാരം അതിവേഗം വളരുകയാണ്.  ഈ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന സർക്കാരുകൾ മൃഗസംരക്ഷണ ബിസിനസിന്റെ കൂടുതൽ വളർച്ചയ്ക്കായി നിരവധി സുപ്രധാന പദ്ധതികൾ കൊണ്ടുവരുന്നു. 

ഒരു പശുവിന് 30,000 രൂപവരെയാണ് പശുഗ്രാമം, ഭക്ഷ്യസുരക്ഷാപശുഗ്രാമം പദ്ധതികളിലൂടെ നൽകുന്നത് കോവിഡ് പശ്ചാത്തലത്തിൽ യുവതീയുവാക്കൾക്ക് സ്വയംതൊഴിലൊരുക്കുന്ന പദ്ധതികൾ. മൃഗസംരക്ഷണ ഓഫീസുകളിലൂടെ ബാങ്കിന്റെ സഹായത്തോടെ പദ്ധതിയിലൂടെ ആർക്കും പശുവിനെ വാങ്ങാം. മൃഗഡോക്ടർമാർ സഹായമൊരുക്കും. രണ്ട് മുതൽ 20 പശുക്കൾ വരെയുള്ള പ്രോജക്ടുകൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.

നബാർഡിന്റെ പദ്ധതിയിലാണ് ലോൺ അനുവദിക്കുക. പലിശ നാലു ശതമാനം. കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് പ്രാമുഖ്യം. കേരള ബാങ്ക് സഹകരണ സംഘങ്ങൾ, ഭൂപണയ ബാങ്കുകൾ എന്നിവിടങ്ങളിലാണ് അപേക്ഷിക്കേണ്ടത്. പശുക്കൾക്കുള്ള മുഴുവൻ തുകയും ബാങ്കിൽ നിന്ന് ലഭിക്കും.

അതായത് ബാങ്ക് ലോണിൽ 1,20,000 രൂപയ്ക്ക് രണ്ട് പശുക്കളെ വാങ്ങിയാൽ 50% സബ്സിഡി ലഭിക്കും. 60,000 രൂപ ബാങ്കിൽ അടച്ചാൽ മതി. ഇൻഷ്വറൻസ് തുകയിലും സർക്കാർ സഹായമുണ്ട്.

പശു കിസാൻ ക്രെഡിറ്റ് കാർഡ് യോജനയ്ക്ക് ആവശ്യമായ രേഖകൾ

ബാങ്ക് ഫോർമാറ്റ് അനുസരിച്ച് അപേക്ഷാ ഫോം

ഹൈപ്പോഥെക്കേഷൻ കരാർ Hypothecation agreement

KYC തിരിച്ചറിയൽ, വോട്ടർ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവയ്ക്കുള്ള രേഖകൾ.

ബാങ്ക് പ്രകാരമുള്ള മറ്റ് രേഖകൾ

English Summary: pashu kisan credit card and pashu gramamam kjoctar1920
Published on: 19 October 2020, 05:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now