Updated on: 27 August, 2023 9:25 PM IST
നെല്ല് സംഭരണ കുടിശിക വിതരണം ഉടൻ പൂർത്തിയാക്കും : മന്ത്രി

തിരുവനന്തപുരം: 2022-23 സീസണിൽ സപ്ലൈകോ 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു.

നെല്ല് സംഭരണ കുടിശിക വിതരണം വേഗം പൂർത്തിയാക്കും. കർഷകർക്ക് നൽകാനുള്ള 2070.71 കോടി രൂപയിൽ 738 കോടി സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നൽകി. 200 കോടി രൂപ കേരള ബാങ്ക് വഴിയും 700 കോടി വിവിധ ബാങ്കുകളുടെ കൺസോർഷ്യം വഴി പി.ആർ.എസ് ലോണായും നൽകിയിട്ടുണ്ട്.

സർക്കാരിൽ നിന്നും കിട്ടിയ 180 കോടി രൂപയിൽ 72 കോടി രൂപ 50000 രൂപയിൽ താഴെ കുടിശികയുണ്ടായിരുന്ന 26,548 കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്തു. അൻപതിനായിരം രൂപയ്ക്ക് മുകളിൽ കുടിശിക നൽകാനുണ്ടായിരുന്ന 27,791 കർഷകരുടെ കുടിശിക തുകയിൽ 7.80 രൂപ നിരക്കിൽ സംസ്ഥാന പ്രോത്സാഹന ബോണസ്, 12 പൈസ നിരക്കിൽ കൈകാര്യ ചിലവ് എന്നിവ ഉൾപ്പെടെ കിലോയ്ക്ക് 7.92 രൂപ നിരക്കിലുള്ള തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകിക്കഴിഞ്ഞു.

ഇതിന് ശേഷം കിലോയ്ക്ക് 20.40 രൂപ നിരക്കിലുള്ള കുടിശിക തുക സ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവ വഴി പി.ആർ.എസ് ലോണായി നൽകുന്ന നടപടി ആഗസ്റ്റ് 24ന് ആരംഭിച്ചു. ഇതുവരെ ആകെ 3795 കർഷകർക്ക് 35.45 കോടി രൂപ പി.ആർ.എസ് ലോണായി വിതരണം ചെയ്തു.

English Summary: Payment of rice storage dues will be completed soon: Minister
Published on: 27 August 2023, 09:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now