രാജ്യത്തെ കര്‍ഷകര്‍ക്കായി പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട, നാമമാത്ര കർഷ കർക്കായി കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതിയായ കിസാന്‍ മന് ധന്‍ യോജനയയാണ് നടപ്പിലാക്കുന്നത്. ഇത് രാജ്യത്തൊട്ടാകെയുള്ള 5 കോടി ചെറുകിട കർഷകർക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. കർഷകർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രകാരം 60 വയസ്സിന് മുകളിലുള്ള കർഷകർക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും. പദ്ധതിയ്ക്കായി അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ 10,774 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 18 നും 40 നും ഇടയിൽ പ്രായമുള്ള കർഷകർക്ക് അവരുടെ പ്രവേശന പ്രായം അനുസരിച്ച് വിരമിക്കൽ പ്രായം (60) വരെ പ്രതിമാസം 55 മുതൽ 200 രൂപ വരെ സംഭാവന നൽകാം. 60 വയസ്സിന് ശേഷം പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആണ് ഈ പെൻഷൻ വിതരണം ചെയ്യുക. രണ്ടേക്കർ വരെ ഭൂമി കൈവശമുള്ള കർഷകരാണു അപേക്ഷിക്കാൻ അർഹർ.
സ്വന്തമായി കൃഷിഭൂമിയുണ്ടായിരിക്കണമെന്നതാണ് പദ്ധതിയുടെ പ്രധാന മാനദണ്ഡം. എന്നാല്‍ അഞ്ച് ഏക്കറിലധികം ഭൂമിയുണ്ടാകാന്‍ പാടില്ല. മിനിസ്ട്രി ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയുടെ രജിസ്‌ട്രേഷനുള്ള കോമണ്‍ സര്‍വീസ് സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി രജിസ്റ്റര്‍ ചെയ്യാം. കര്‍ഷകന്റെ കാലശേഷം പങ്കാളിക്ക് കുടുംബ പെന്‍ഷനായ 1500 രൂപ ലഭിക്കും. മാസവിഹിതം അടയ്ക്കുന്നതിനിടെ കര്‍ഷകന്‍ മരിച്ചാല്‍ പങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയില്‍ തുടരാം.