Updated on: 11 February, 2021 12:14 PM IST
മുതിർന്ന പൗരന്മാർക്ക്‌ മിനിമം പെൻഷൻ വരുമാനം

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും അവർക്ക്‌ വാർദ്ധക്യകാല വരുമാനം ഉറപ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാർ നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി വയവന്ദന യോജന (പി‌എം‌വിവി‌വൈ).
മുതിർന്ന പൗരന്മാർക്ക്‌ മിനിമം പെൻഷൻ വരുമാനം നൽകുന്ന ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് പി‌എം‌വിവി‌വൈ.

ഏറ്റവും കുറഞ്ഞത് 1,000 രൂപയാണ് പ്രതിമാസ പെൻഷൻ തുക. പരമാവധി തുക 10,000 രൂപയും. പ്രതിമാസമോ, മൂന്നു മാസം കൂടുമ്പോഴോ, ആറു മാസം കൂടുമ്പോഴോ പെൻഷണറുടെ സൗകര്യാര്‍ത്ഥം പെൻഷൻ ലഭ്യമാണ്. പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിയ്ക്ക് തുക ലഭിയ്ക്കും.. 2023 മാര്‍ച്ച് 31 വരെയാണ് പദ്ധതിയ്ക്കായി അപേക്ഷിയ്ക്കണ്ട അവസാന തിയതി. നേരത്തെ ഇത് 2020 മാര്‍ച്ച് 31 ആയിരുന്നെങ്കിലും പിന്നീട് നീട്ടി നൽകുകയായിരുന്നു.

പെൻഷൻ പ്രതിമാസം ലഭിക്കണമെങ്കിൽ കുറഞ്ഞ നിക്ഷേപത്തുക 1,62,162 രൂപ.
3 മാസത്തിലൊരിക്കൽ ലഭിച്ചാൽ മതിയെങ്കിൽ 1,61,074 രൂപ.
6 മാസത്തിലൊരിക്കൽ മതിയെങ്കിൽ കുറഞ്ഞത് 1,59,574 രൂപയും .
വാർഷികാടിസ്‌ഥാനത്തിൽ മതിയെങ്കിൽ 1,56,658 രൂപയും നിക്ഷേപിക്കണം.
പരമാവധി നിക്ഷേപം 15 ലക്ഷം രൂപ.

പരമാവധി പ്രതിമാസ പെൻഷൻ 9250 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: www.licindia.in

പദ്ധതിയിൽ അംഗമാകുന്നതിനുള്ള നിബന്ധനകൾ:-

അംഗത്തിന് 60 വയസ് കഴിഞ്ഞിരിയ്ക്കണം.
പദ്ധതിയിൽ അംഗമാകുന്നതിന് പരമാവധി പ്രായം ബാധകമല്ല..
10 വര്‍ഷമാണ് പോളിസി കാലാവധി.

ഓൺലൈനിലും ഓഫ്‌ലൈനിലും നിങ്ങൾക്ക് സ്കീമിനായി അപേക്ഷിക്കാം.
എങ്ങനെയെന്ന് നോക്കാം.

ഓൺലൈൻ ആപ്ലിക്കേഷൻ :- https://www.licindia.in/

LICയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഇപ്പോൾ, പെൻഷൻ പദ്ധതികൾക്ക് ശേഷമുള്ള ഉൽപ്പന്നങ്ങളിൽ ക്ലിക്കുചെയ്യുക.
പോളിസി ഓപ്ഷന് കീഴിൽ, പ്രധാൻ മന്ത്രി വയ വന്ദന യോജനയിൽ ക്ലിക്കുചെയ്യുക.
Buy Online ബട്ടൺ ക്ലിക്കുചെയ്യുക.
ഇപ്പോൾ, വിശദാംശങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിച്ച് Get Access ID ക്ലിക്കുചെയ്യുക.
നിങ്ങളുടെ മൊബൈൽ അല്ലെങ്കിൽ ഇമെയിൽ വിലാസത്തിൽ നിങ്ങൾക്ക് ഐഡി ലഭിക്കും. ഐഡി നൽകി തുടരുക ക്ലിക്കുചെയ്യുക.
ഇപ്പോൾ, നിങ്ങൾക്ക് ഇഷ്ടമുള്ള പ്ലാൻ തിരഞ്ഞെടുത്ത് ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.

ഓഫ്‌ലൈൻ ആപ്ലിക്കേഷൻ:-

ഫോം പൂരിപ്പിക്കുന്നതിന് അപേക്ഷകർ എൽഐസി ബ്രാഞ്ച് സന്ദർശിക്കണം. ആവശ്യമായ രേഖകൾ അറ്റാച്ചുചെയ്ത് രേഖകൾക്കൊപ്പം ഫോം സമർപ്പിക്കുക.

English Summary: PENSION FOR WOMEN UPTO RS 10000: ONE TIME INVESTMENT
Published on: 11 February 2021, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now