Updated on: 28 June, 2021 9:48 PM IST
ഇഞ്ചി,

സുഗന്ധ വിളകളായ കുരുമുളക് , ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകളുടെ "ഉൽപാദന വർധനവും സാമ്പത്തിക ഭദ്രതയും" എന്ന വിഷയത്തിൽ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം, ജൂൺ 28 മുതൽ ജൂലൈ 1 വരെ നാലു ദിവസം നീളുന്ന ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങൾ, ശാസ്ത്രീയ കൃഷിരീതികൾ, യന്ത്രവൽക്കരണ സാധ്യതകൾ, വിപണന- സംഭരണ സാധ്യതകൾ, സംരംഭക സാധ്യതകൾ വിപണനത്തിൽ കർഷക കൂട്ടായ്മകളുടെ സാധ്യതകൾ, കാർഷിക പദ്ധതികൾ, എന്നിങ്ങനെ ഈ വിളകളെ സംബന്ധിച്ച് സമഗ്രമായ ഒരു പരിശീലന പരിപാടിയാണ് കർഷകർക്കായി ഒരുക്കിയിരിക്കുന്നത്.

പരിശീലന പരിപാടി ജൂൺ 28 ന് 10 മണിക്ക് ബഹുമാനപ്പെട്ട കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സീന സി. വി. ഉദ്ഘാടനം ചെയ്യുന്നതാണ്. 28.06.2021 മുതൽ 01. 07. 2021 വരെ ദിവസവും 10 മണി മുതൽ 1 മണി വരെയാണ് കാർഷിക വിദഗ്ധരുടെ പരിശീലന ക്ലാസുകൾ. എല്ലാ കർഷകർക്കും താഴെ ക്കൊടുത്തിരിക്കുന്ന ഗൂഗിൾ മീറ്റർ ലിങ്ക് വഴി പരിശീലനപരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
https://meet.google.com/shx-yptd-hzq?hs=224

അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ് 

പ്രോഗ്രാം (ARISE) – പരിശീലന പരിപാടി

ഭക്ഷ്യഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരികുന്നതിന്റെ ഭാഗമായി  കാർഷിക ഭക്ഷ്യസംസ്കരണ / മൂല്യവർദ്ധിതഉത്പന്നങ്ങളിലെ  വിവിധ   സംരംഭകത്വങ്ങൾ പ്രോത്സാഹിപ്പിക്കക, മൂല്യവർദ്ധന  ഉത്പന്നങ്ങളുടെ അഭ്യന്തര  ഉത്പാദനം   വർദ്ധിപ്പിക്കുക  എന്നീ ലക്ഷ്യങ്ങളോടെ  വ്യവസായ  വാണിജ്യ  വകുപ്പിന്റെ  കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെന്യൂർഷിപ് ഡെവലപ്മെൻറ് (KIED)ന്റെ  അഭിമുഘ്യത്തിൽ സംഘടിപ്പിക്കുന്ന അഗ്രോ  ഇൻക്യൂബേഷൻ ഫോർ  സസ്റ്റെനബിൾ  എന്റർപ്രണർഷപ് (ARISE)  പ്രോഗ്രാമിന്റെ ആദ്യഘട്ടമായ  ഇൻസ്പിരേഷൻ ട്രെയിനിങ് - Opportunities and Value-added products in Agro and food business in Kerala എന്ന വിഷയത്തെ ആധാരമാക്കി വയനാട് ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ വയനാട് ജില്ലക്കായി 01-07-2021 ന് 10.30AM മുതൽ 12.30PM വരെയും 2.00PM മുതൽ 4.00PM വരെയും രണ്ടു സെഷനുകൾ ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു. കാർഷിക ഭക്ഷ്യസംസ്കരണം / മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭകർക്കും സംരംഭകരാകാൻ താല്പര്യമുള്ളവർക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാം. ഈ സൗജന്യ ഓൺലൈൻ ട്രെയ്‌നിങ്ങിനുള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി KIEDൻറെ വെബ്‌സൈറ്റായ www.kied.info സന്ദർശിക്കുകയോ  (7012376994, 9656412852) എന്നീ  നമ്പറുകളിലോ വയനാട് ജില്ല വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക.

സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകുന്നതാണ്.

English Summary: Pepper Online training by university
Published on: 28 June 2021, 09:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now