ക്രൂഡ് ഓയിൽ വില ഉയരുന്നത് കാരണം ഇന്ധനവില വീണ്ടും കൂടാന്‍ സാധ്യതയെന്ന് കമ്പനികള്‍. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂടിയിരിക്കുകയാണ്, അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ ഇന്ധന വില വര്‍ധിക്കാന്‍ സാധ്യത എന്നാണ് എണ്ണക്കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.
75.13 ഡോളറാണ് ബ്രെഡ് ക്രൂഡ് ഓയിൽ ഇന്നലത്തെ വില. കഴിഞ്ഞ പത്ത് ദിവസത്തിൽ ക്രൂഡ് ഓയിൽ വിലയില്‍ 3 ഡോളറിന്റെ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഇന്ത്യയില്‍ രണ്ടു മാസമായി ഇന്ധന വില വർദ്ധിപ്പിച്ചിട്ടില്ല. എന്നാല്‍ വീണ്ടും വർദ്ധിപ്പിക്കും എന്നാണ് എണ്ണകമ്പനികള്‍ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇന്ധന വില വലിയ മാറ്റം ഇല്ലാതെയാണ് തുടരുന്നത്. നിലവില്‍ കേരളത്തില്‍ കൊച്ചിയില്‍ പെട്രോളിന് 101. 48 രൂപ ഡീസല്‍ 93. 57 രൂപയുമാണ്.
ഓഗസ്റ്റിലെ ശരാശരി വിലയുമായി താരതമ്യേന, ക്രൂഡ് ഓയിൽ വില ഈ മാസം ഏകദേശം 4-6 ഡോളറിന് വര്‍ദ്ധനയുണ്ടായി. എന്നാല്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കാത്ത സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ക്ക് വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വില ഈ നിലയില്‍ തുടര്‍ന്നാല്‍ രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വർദ്ധിപ്പിക്കേണ്ടി വരും എന്നാണ് ഐ.ഓ.സി നിലവില്‍ അറിയിച്ചിട്ടുള്ളത്.
രാജ്യത്തെ ക്രൂഡ് ഓയില്‍ വില ഓഗസ്റ്റില്‍ താഴ്ന്നിരുന്നു, പിന്നീട് വില പടിപടിയായി ഉയര്‍ന്ന് അത് 71 - 75 എന്ന ഡോളറില്‍ തുടരുകയാണ്. ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് യു.എസ് ക്രൂഡ് ഉല്‍പ്പാദനത്തില്‍ ഇടിവ് വന്നതും ഒരു കാരണമാണ്.
ബന്ധപ്പെട്ട വാർത്തകൾ
പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടി യില്‍ വരുമോ? വിശദ വിവരങ്ങള്‍ അറിയൂ
പെട്രോളിൽ മായം കലർന്നിട്ടുണ്ടോ ? നടപടി സ്വീകരിക്കാം ?