കേന്ദ്ര സര്‍ക്കാരിന്‍റെ പ്ലാന്‍റ് ജീനോം സേവിയര്‍ പുരസ്ക്കാരം കേരളത്തില്‍ നിന്നുള്ള ആര്‍.രവീന്ദ്രന് ലഭിച്ചു. അന്യം നിന്നുപോകുന്ന കിഴങ്ങുവിളകളായ കാച്ചില്‍,നനകിഴങ്ങ്, മുള്‍കിഴങ്ങ് മുതലായവ കൃഷി ചെയ്ത് വിത്തുത്പ്പാദിപ്പിച്ച് മറ്റുള്ളവര്‍ക്കു നല്‍കുന്നതിനെ അധികരിച്ചാണ് പുരസ്ക്കാരം നല്‍കിയത്. അനേകം പേരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കുകയും മാലിന്യത്തില്‍ നിന്നും വളമുണ്ടാക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന കൃഷി അധ്യാപകന്‍ കൂടിയാണ് രവീന്ദ്രന്‍. ഒരു ലക്ഷം രൂപയും മൊമന്‍റോയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, സഹമന്ത്രി കൈലാസ് ചൌധരി എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിലെ റൂട്ട് ക്രോപ്സ് വിഭാഗം മേധാവി ഷീല.എം.എന്നും ചടങ്ങില്‍ പങ്കെടുത്തു.
English Summary: Plant jenome Xavier award for Raveendran
Published on: 02 January 2020, 04:33 IST