Updated on: 24 May, 2022 2:54 PM IST
PM Kisan 11th installment date has been released

പി.എം കിസാൻ അഥവാ പ്രധാനമന്ത്രി കിസാൻ യോജനയുടെ പതിനൊന്നാം ഗഡുവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന കോടിക്കണക്കിന് കർഷകർക്ക് ഇതാ ഒരു സന്തോഷവാർത്ത! എന്താണെന്ന് അല്ലെ?

നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പതിനൊന്നാം ഗഡു പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു.

മധ്യപ്രദേശിൽ നടന്ന ഒരു പരിപാടിയിലാണ് തോമർ ഇക്കാര്യം അറിയിച്ചത്. 2022 മെയ് 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്ക് അടുത്ത ഗഡുവായ 2000 രൂപ കൈമാറുമെന്ന് തോമർ പറഞ്ഞു. അവസാന ഗഡു 2022 ജനുവരി 1 ന് ആണ് പ്രധാനമന്ത്രി മോദി പുറത്തിറക്കിയത്.

ഈ സർക്കാർ പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്നതിന്, എല്ലാ ഗുണഭോക്താക്കളും അവരുടെ eKYC അപ്‌ഡേറ്റ് ചെയ്യണമെന്ന് തോമർ വ്യക്തമാക്കി. eKYC അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ മെയ് 31-ന് മുമ്പ് അത് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾക്ക് പണം ലഭിക്കില്ല.

പിഎം കിസാൻ ലിസ്റ്റ് 2022 എങ്ങനെ പരിശോധിക്കാം

ഒന്നാമതായി, നിങ്ങൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക പോർട്ടലിലേക്ക് പോകണം PM Kisan Official Website

ഹോംപേജിൽ 'Farmers Corner' എന്നതിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് ബെനിഫിഷ്യറി ലിസ്റ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് വിവരങ്ങൾ ഇവിടെ നൽകണം.

അവസാനം, നിങ്ങൾ 'റിപ്പോർട്ട് നേടുക' എന്നതിൽ ക്ലിക്ക് ചെയ്യണം, ലിസ്റ്റ് സ്ക്രീനിൽ ദൃശ്യമാകും.

പിഎം കിസാൻ രജിസ്ട്രേഷൻ പ്രക്രിയ

കർഷകർക്ക് പ്രധാനമന്ത്രി കിസാൻ യോജനയ്ക്ക് കീഴിൽ ഓൺലൈനായും ഓഫ്‌ലൈനായും രജിസ്റ്റർ ചെയ്യാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷനായി, നിങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് 'ഫാർമേഴ്സ് കോർണർ' എന്നതിൽ ക്ലിക്ക് ചെയ്യണം.

ഇതിനുശേഷം, 'ന്യൂ ഫാർമർ രജിസ്ട്രേഷൻ' ടാബിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് നിങ്ങളുടെ ആധാർ നമ്പർ നൽകുക.

അതിനുശേഷം നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് ക്യാപ്‌ച കോഡ് പൂരിപ്പിക്കുക.

ഇപ്പോൾ നിങ്ങൾ ഒരു ഫോം കാണും. ഇവിടെ നിങ്ങൾ ചോദിച്ച വിശദാംശങ്ങൾ നൽകണം.

ഇപ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടും കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങളും നൽകുക.

സമർപ്പിക്കുക ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഓഫ്‌ലൈൻ രജിസ്ട്രേഷനായി, നിങ്ങൾ അടുത്തുള്ള കോമൺ സർവീസ് സെന്റർ (സിഎസ്‌സി) അല്ലെങ്കിൽ അക്ഷയ സെൻ്റർ സന്ദർശിച്ച് എല്ലാ വിശദാംശങ്ങളും നൽകി അപേക്ഷാ ഫോറം പൂരിപ്പിക്കാൻ ബന്ധപ്പെട്ട വ്യക്തിയോട് ആവശ്യപ്പെടണം. നിങ്ങൾ അദ്ദേഹത്തിന് എല്ലാ ശരിയായ വിശദാംശങ്ങളും നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

നിങ്ങൾക്ക് ഇത് സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് പിഎം-കിസാൻ ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
PM Kisan Helpline Number: 155261 / 011-24300606. 

ബന്ധപ്പെട്ട വാർത്തകൾ : ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ശ്രദ്ധിക്കുക! നഷ്ടം ഒഴിവാക്കാൻ അറിഞ്ഞിരിക്കുക

English Summary: PM Kisan 11th installment date has been released
Published on: 23 May 2022, 05:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now