Updated on: 25 January, 2022 3:14 PM IST
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി

2022 ഫെബ്രുവരി ഒന്നിനാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് (Union Budget 2022) അവതരിപ്പിക്കുന്നത്. കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ബജറ്റിൽ എന്തിനായിരിക്കും ഊന്നൽ നൽകുക എന്ന ആകാംക്ഷയിലാണ് ജനങ്ങൾ. ഇതിൽ കർഷകർക്ക് ആശ്വാസമേകുന്ന ഒരു വലിയ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ.
അതായത്, നിങ്ങൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ (PM Kisan Samman Nidhi) അംഗമാണെങ്കിൽ നിങ്ങൾക്ക് ഇരട്ടി സന്തോഷം നൽകുന്ന വാർത്ത ഈ പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്ന് പറയുന്നു.

പ്രതിവര്‍ഷം പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ കർഷകർക്ക് ലഭിക്കുന്ന 6,000 രൂപയില്‍ വർധനവ് ഉണ്ടാകുമെന്ന് സൂചനയുണ്ട്. നേരത്തേയും ഇതിനായി പല തവണ ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ അവ പ്രയോജനം കണ്ടില്ല. 3 ഗഡുക്കളായി പ്രതിവർഷം 6000 രൂപയാണ് സർക്കാർ നിലവിൽ നൽകി വരുന്നത്. 2022ലെ കേന്ദ്ര ബജറ്റിൽ ഈ തുക വർധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ.

ബന്ധപ്പെട്ട വാർത്തകൾ: പിഎം കിസാൻ ബിഗ് അപ്ഡേറ്റ്: 7 ലക്ഷം കർഷകർ അവരുടെ പത്താം ഗഡു പണം തിരികെ നൽകേണ്ടിവരും

ഇങ്ങനെ പദ്ധതിയിലൂടെ ലഭിക്കുന്ന തുക വർധിപ്പിച്ചാൽ, ഒരു വര്‍ഷത്തില്‍ കർഷകർക്ക് 2000 രൂപ വീതം 4 ഗഡുക്കള്‍ ലഭിക്കും. അതായത് 8,000 രൂപ വരെ വർധിപ്പിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (PM Kisan Samman Nidhi)

ഈ പുതുവത്സര ദിനത്തിൽ (2022 ജനുവരി 1) പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പിഎം കിസാന്‍ യോജനയുടെ പത്താം ഗഡു എത്തിയിരുന്നു. കർഷകർക്ക് സാമ്പത്തികമായി കൈത്താങ്ങാകുന്ന ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓരോ വർഷവും 6000 രൂപ ട്രാൻസ്ഫർ ചെയ്യുന്നു. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക നിക്ഷേപിക്കുന്നത്. ഇന്ത്യയിലൊട്ടാകെയുള്ള കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.38 ലക്ഷം കോടിയിലധികം രൂപയുടെ ഓണർ മണി ഇതുവരെ കൈമാറിയിട്ടുണ്ട്.
13 കോടി കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 20,900 കോടി രൂപ കൈമാറിയിട്ടുണ്ട്.
ഗുണഭോക്താക്കളായ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് തുക എത്തുന്നുവെന്നത് പദ്ധതിയുടെ ഏറ്റവും സവിശേഷമായ ഘടകമാണ്. 2021ൽ പണപ്പെരുപ്പം റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

പണപ്പെരുപ്പത്തിന്റെ കാലത്ത് പിഎം കിസാൻ സമ്മാൻ നിധിയുടെ തുക വർധിച്ചാൽ അത് കർഷകർക്ക് വലിയ ആശ്വാസമാകും. കൃഷിക്കാവശ്യമായ വിത്ത്, വളം, ഡീസൽ എന്നിവയ്ക്കും വില വർധനവ് നേരിടുന്ന സാഹചര്യത്തിൽ പദ്ധതി കർഷകർക്ക് കൈത്താങ്ങാകുന്നു.
ജനുവരി 1ന് പിഎം കിസാൻ യോജനയുടെ പത്താം ഗഡു കർഷകരുടെ അക്കൗണ്ടിൽ എത്തിയിരുന്നു. 13 കോടി കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി 20,900 കോടി രൂപയാണ് വിതരണം ചെയ്തത്.
എന്നാൽ, പദ്ധതിയ്ക്ക് അർഹരല്ലാത്ത 7 ലക്ഷത്തിലധികം കർഷകർക്കും ഈ തുക ലഭിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർ ലഭിച്ച പണം തിരികെ നൽകേണ്ടിവരും.

English Summary: PM Kisan Samman Nidhi; Good News For Farmers that there is an increase of amount declaration in Union Budget 2022
Published on: 18 January 2022, 02:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now