1. News

പ്രധാനമന്ത്രി കിസാൻ: 20,000 കോടി രൂപ കർഷകർക്ക് കൈമാറി; വിശദാംശങ്ങൾ പരിശോധിക്കുക

പിഎം-കിസാൻ യോജനയ്ക്ക് കീഴിൽ കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായം, 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി നൽകുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നേരിട്ട് കൈമാറുന്നത്. കർഷക കുടുംബങ്ങൾക്ക് ഇതുവരെ 1.6 ലക്ഷം കോടിയിലധികം രൂപ കിസാൻ സമ്മാൻ നിധിയിലൂടെ കൈമാറിയിട്ടുണ്ട്.

Saranya Sasidharan
PM Kisan: Rs 20,000 crore handed over to farmers; Check the details
PM Kisan: Rs 20,000 crore handed over to farmers; Check the details

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ PM Kisan Yojana പത്താം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (1 ജനുവരി 2022) ഉച്ചയ്ക്ക് 12:30 ന് പ്രകാശനം ചെയ്തു. ഇന്ത്യയിലെ കർഷകരെ ശാക്തീകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങൾക്കും ദൃഢനിശ്ചയത്തിനും അനുസൃതമായാണ് ഇതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

പ്രധാനമന്ത്രി കിസാന്റെ 10 കോടി ഗുണഭോക്താക്കൾക്ക് 20,000 കോടിയിലധികം രൂപ മോദി അനുവദിച്ചതായി പിഎംഒ അറിയിച്ചു. പിഎം-കിസാൻ യോജനയ്ക്ക് കീഴിൽ കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായം, 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി നൽകുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നേരിട്ട് കൈമാറുന്നത്. കർഷക കുടുംബങ്ങൾക്ക് ഇതുവരെ 1.6 ലക്ഷം കോടിയിലധികം രൂപ കിസാൻ സമ്മാൻ നിധിയിലൂടെ കൈമാറിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്ത :പശു കിസാൻ ക്രെഡിറ്റ് കാർഡിന് കീഴിൽ കന്നുകാലി വളർത്തലിന് 3 ലക്ഷം വരെ വായ്പ

പരിപാടിയിൽ, 1.24 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യുന്ന 351 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് (എഫ്‌​പി‌ഒ, FPO) 14 കോടി രൂപയുടെ ഇക്വിറ്റി ഗ്രാന്റും പ്രധാനമന്ത്രി മോദി പുറത്തിറക്കി. പരിപാടിയിൽ വിവിധ എഫ്പിഒമാരുമായി മോദി സംവദിക്കുകയും പുതുവർഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ചടങ്ങിൽ പങ്കെടുത്തു.

PM-കിസാൻ നിലയും പേയ്‌മെന്റ് വിശദാംശങ്ങളും എങ്ങനെ പരിശോധിക്കാം?

കർഷകർക്ക് അവരുടെ അക്കൗണ്ട്, പേയ്‌മെന്റ് വിശദാംശങ്ങൾ എന്നിവ പരിശോധിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരാവുന്നതാണ്.

ഘട്ടം 1 - ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക Kisan Samman Nidhi 

ഘട്ടം 2 - ഹോംപേജിൽ വലതുവശത്ത് ഫാർമേഴ്സ് കോർണർ നോക്കുക

ഘട്ടം 3 - ഇപ്പോൾ ബെനിഫിഷ്യറി സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക Beneficiary Staus

ഘട്ടം 4 - ഇപ്പോൾ നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക

ഘട്ടം 5 - തുടർന്ന് ഡാറ്റ നേടുക എന്നതിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 6 - ഡാറ്റ സ്ക്രീനിൽ പ്രദർശിപ്പിക്കും, അതനുസരിച്ച് നിങ്ങൾക്ക് പരിശോധിക്കാം

പിഎം കിസാന്റെ അവസാന ഭാഗം 2020 ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്.

എന്തെങ്കിലും സംശയങ്ങൾക്ക്, നിങ്ങൾക്ക് PM-കിസാൻ ഹെൽപ്പ് ലൈൻ - 155261 എന്ന നമ്പറിലോ ടോൾ ഫ്രീ നമ്പറായ - 1800115526 എന്ന നമ്പറിലോ ബന്ധപ്പെടാം. കർഷകർക്ക് കൃഷി മന്ത്രാലയത്തിൽ @ 011-23381092 എന്ന നമ്പറിലും വിളിക്കാവുന്നതാണ്. 

English Summary: PM Kisan: Rs 20,000 crore handed over to farmers; Check the details

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds