Updated on: 5 July, 2021 9:00 AM IST
PM Kisan Samman Nidhi

കർഷകർക്ക് ഇതാ ഒരു സന്തോഷവാർത്ത. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഒമ്പതാം ഗഡു ഓഗസ്റ്റ് മാസം ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തുമെന്ന് റിപ്പോർട്ട്. 

2000 രൂപയാണ് ഓരോ അംഗങ്ങളുടെയും അക്കൗണ്ടിലെത്തുക. ചെറുകിട കർഷകർക്കായി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണിത്. പദ്ധതിപ്രകാരം പ്രതിവർഷം മൂന്ന് ഗഡുക്കളായി 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക.

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, സാമ്പത്തികമായി അവരെ സഹായിക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 

രണ്ടേക്കറിൽ താഴെ കൃഷി ഭൂമി ഉള്ള ആർക്കും പിഎം കിസാൻ യോജനയിൽ അപേക്ഷിക്കാം. സംസ്ഥാന സ‍ര്‍ക്കാരിൻറെ ലാൻഡ് റെക്കോ‍ര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. സ്വന്തമായി കൃഷി ഭൂമിയുള്ളവർക്ക് ഓൺലൈനായും ഓഫ്‍ലൈനായും പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്. ഏകദേശം 75000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ജൂലൈ വരെയാണ് ആദ്യ ഗഡു നൽകിയത്.

പദ്ധതിയുടെ എട്ടാമത്തെ ഗഡു മെയ് 14ന് അക്ഷയ തൃതീയ ദിനത്തിൽ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തിരുന്നു. പിഎം കിസാൻ സമ്മാൻ നിധി പ്രകാരം ഇതുവരെ 10 കോടിയലധികം കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറിയതായി ഡിജിറ്റല്‍ ഇന്ത്യ മിഷനുമായി ബന്ധപ്പെട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡ് വഴി ഓൺലൈനായാണ് കേന്ദ്ര സർക്കാർ അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക.

പിഎം കിസാൻ നിധിയിൽ എങ്ങനെ ചേരാം?

ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമുള്ളവര്‍ക്ക് കൃഷിഭൂമിയുടെ വിവരങ്ങൾ കാണിച്ച് പദ്ധതിയിൽ അപേക്ഷിയ്ക്കാം. ഓൺലൈനിലൂടെ നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷ നൽകാം. വില്ലേജ് ഓഫീസുകൾ മുഖേനയും പദ്ധതിയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകന്റെ പേര് ആധാര്‍ കാര്‍ഡിലും ബാങ്ക് അക്കൗണ്ടിലും ഒരു പോലയായിരിക്കണം. 

http://www.pmkisan.gov.in/ എന്ന പിഎം കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാണ് ഓൺലൈൻ അപേക്ഷ നൽകാനാകുക.

English Summary: PM Kisan Samman Nidhi; Rs 2,000 will be credited to the account next month
Published on: 05 July 2021, 08:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now