1. Organic Farming

കർഷകരുടെ വരുമാനം വർദ്ധിക്കാനും ദുരിതങ്ങൾ കുറയ്ക്കാനും ഇനി ഫാംപാൽ

2017 ലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യ ഉൽപാദനം നടന്നത്.  സർക്കാരിൻറെ കാർഷിക ബജറ്റ് നാല് വർഷത്തിനിടെ 111 ശതമാനം ഉയർന്നു. എന്നിട്ടും വില തകർന്നു, അടയ്ക്കാത്ത കാർഷിക വായ്പകൾ 20% കൂടി. കൃഷിയെ മാത്രം ആശ്രയിച്ചു  ജീവിക്കുന്ന ലക്ഷകണക്കിനാളുകൾക്ക് ദുരിതമനുഭവിക്കേണ്ടി വന്നു.  ഏകദേശം 70% കർഷക കുടുംബങ്ങൾക്കും തൻറെ വരുമാനത്തെക്കാളേറെ ചിലവ് വരുകയും ആയതിനാൽ കടം എടുക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്‌തു.

Meera Sandeep

കർഷകരുടെ വരുമാനം വർദ്ധിക്കാനും ദുരിതങ്ങൾ കുറയ്ക്കാനും ഇനി ഫാംപാൽ

 2017 ലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യ ഉൽപാദനം നടന്നത്.  സർക്കാരിൻറെ കാർഷിക ബജറ്റ് നാല് വർഷത്തിനിടെ 111 ശതമാനം ഉയർന്നു. എന്നിട്ടും വില തകർന്നു, അടയ്ക്കാത്ത കാർഷിക വായ്പകൾ 20% കൂടി. കൃഷിയെ മാത്രം ആശ്രയിച്ചു  ജീവിക്കുന്ന ലക്ഷകണക്കിനാളുകൾക്ക് ദുരിതമനുഭവിക്കേണ്ടി വന്നു.  ഏകദേശം 70% കർഷക കുടുംബങ്ങൾക്കും തൻറെ വരുമാനത്തെക്കാളേറെ ചിലവ് വരുകയും ആയതിനാൽ കടം എടുക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്‌തു.

FARMPAL.com is a participant in the Amazon Services LLC Associates Program, an affiliate advertising program designed to provide a means for us to earn fees by linking to Amazon.com and affiliated sites. To learn more you can read our complete advertising policy

 കൃഷിക്കാർക്ക്  ഉൽപാദനത്തിനായി കുറച്ചു പണം ലഭിച്ചുകൊണ്ടിരുന്നു. എന്നാൽ ഇതിൻറെ 80% വും ഇന്ത്യയിലെ കാർഷിക വ്യാപാരം നിയന്ത്രിക്കുന്ന ഇടനിലക്കാരുടെ  പോക്കറ്റിലാണ് പോയിരുന്നത്.

 ഇടനിലക്കാരില്ലാതെ കർഷകരെ അവരുടെ വിപണികളുമായി ബന്ധിപ്പിക്കുക എന്നതാണ് ഇതിനുള്ള ഏക  പരിഹാരം. ഇവിടെയാണ് ഫാംപാൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് നമുക്ക് സഹായകമാകുന്നത്.

 ഫാംപാൽ ആയിരകണക്കിന് കർഷകരുമായി ബന്ധപ്പെട്ടു. അതിൽ നാന്നൂറോളം കർഷകർ  അവരുടെ വിളകൾ ഫാംപാലിന്‌ സജീവമായിതന്നെ വിതരണം ചെയ്യുന്നു. കർഷകർക്ക് സാധാരണ വിപണിയിൽ നിന്ന്  ലഭിക്കുന്നതിനേക്കാൾ 15-30 ശതമാനം പ്രീമിയത്തിലാണ് അവർ വിൽപ്പന വില നൽകിയത്.  അത് അവർ നിലവിലുള്ള മാർക്കറ്റ് വിലയനുസരിച്ച് ഇടനിലക്കാർക്ക് വിൽക്കുന്നു. ഫാംപാൽ ഓൺലൈൻ വഴിയാണ് കർഷകർക്ക് പണം നൽകുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ക്യാഷയും നൽകുന്നു. കൂടാതെ, കൃഷിക്കാർക്ക് അവരുടെ ഉൽപന്നങ്ങൾ അവരുടെ വീട്ടുവാതിൽക്കൽ വിൽക്കാനും തന്മൂലം വിപണികളിലുള്ള വ്യാപാരികളുടെ ചൂഷണങ്ങളിൽ നിന്ന് മോചനം ലഭിക്കാനും സഹായകമായി.

കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങളുടെ ആഴ്ചയിലെ വില തൻറെ മൊബൈൽ‌ ഫോണുകളിൽ‌  ലഭിക്കുന്നതാണ്.  കൂടാതെ ഫാംപാലിൻറെയും സാധാരണ വിപണികളിലേയും തമ്മിലുള്ള വിലയുടെ വ്യത്യാസവും നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്നതാണ്.

 ഫാംപാലിന്‌ സൃഷ്ടിക്കാൻ സാധിച്ച സ്വാധീനങ്ങളെ കുറിച്ച് :

 * കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും അവരെ ചൂഷണങ്ങളിൽ നിന്ന് മോചിപ്പിക്കാനും സാധിച്ചു

 * ഫാംപാൽ മുഖേന ക്യാബേജ്, കോളിഫ്ലവർ, എന്നിവ വിൽക്കുന്ന കർഷകർക്ക് തൻറെ crop rotations വർഷത്തിൽ രണ്ടിൽ നിന്ന് നാലാക്കാൻ സാധിച്ചു.  ഫാംപാലിൽ നിന്ന് കർഷകർക്ക് ദിവസേന ലഭിച്ചുകൊണ്ടിരിക്കുന്ന 20-30 ശതമാനം പ്രീമിയത്തോടുകൂടിയുള്ള ഓർഡറുകളുടെ ഉറപ്പാണ് ഈ ഉയർച്ചയ്ക്ക് കാരണം.

 * വിപണികളിൽ വ്യാപാരികളും ഉപഭോക്താക്കളും ചേർന്ന് ഒരു വില നിശ്ചയിക്കുന്നു, അത് സ്വീകരിക്കാൻ കർഷകർ നിർബന്ധിതരാകുന്നു.  എന്നാൽ ഫാംപാൽ നേരത്തെ തന്നെ കർഷകർക്ക് നൽകുന്ന വിലയെക്കുറിച്ച് അവരുടെ മൊബൈൽ അപ്പുകൾ വഴി കർഷകരെ അറിയിക്കുന്നു.

ഫസൽ ഭീമ യോജന - 4 ലക്ഷം കർഷകരുടെ

മരച്ചീനി/കപ്പ കർഷകരുടെ

English Summary: Farmpal helps Increase Farmer’s earnings and mitigate rural farm distress

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds