Updated on: 27 September, 2023 7:39 PM IST
പി.എം കിസാന്‍ സമ്മാന്‍ നിധി പദ്ധതി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

പാലക്കാട്: പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി സെപ്റ്റംബര്‍ 30 നകം പദ്ധതി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ അറിയിച്ചു. 

ഇ-കെ.വൈ.സി പൂര്‍ത്തിയാക്കുന്നതിന് പി.എം കിസാന്‍ പോര്‍ട്ടല്‍ (pmkisan.gov.in), അക്ഷയ, സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ വഴി ചെയ്യാം. ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ ഇതിനായി കൈയില്‍ കരുതണം. സെപ്റ്റംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്.

ഭൂരേഖകള്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ ബന്ധിപ്പിക്കുന്നതിന് റവന്യൂ വകുപ്പിന്റെ റെലിസ് പോര്‍ട്ടലില്‍, ഭൂമി വിവരങ്ങള്‍ ഉള്ളവര്‍ കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ നേരിട്ടോ അക്ഷയ/പൊതുസേവന കേന്ദ്രങ്ങള്‍ വഴിയോ അടിയന്തരമായി ചേര്‍ക്കണം. 

റെലിസ് പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ ഇല്ലാത്തവര്‍ ഭൂമി വിവരങ്ങള്‍ ലഭ്യമാണെങ്കിലും ഇതുവരെ ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവര്‍ അപേക്ഷയും 2018-19 ലെയും നിലവിലെയും കരമടച്ച രസീതും നേരിട്ട് കൃഷിഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ നല്‍കണം. ഫോണ്‍: 1800 425 1661, 0471 2304022, 0471 2964022

English Summary: PM Kisan Samman Nidhi Scheme: Bank accounts to be linked with Aadhaar
Published on: 27 September 2023, 07:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now