PM Kisan: രാജ്യത്തെ 9.5 കോടി കർഷകർക്ക് സന്തോഷവാർത്ത. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (PM Kisan Nidhi Scheme) എട്ടാം ഗഡു സർക്കാർ പുറത്തിറക്കി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്കുള്ള തവണകൾ ഇന്ന് പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു.
കർഷകർക്കായി 2000 രൂപ കേന്ദ്ര സർക്കാർ പുറത്തിറക്കി
PM Kisan ന്റെ എട്ടാം ഗഡു പുറത്തിറങ്ങിയ ഉടൻ തന്നെ എല്ലാ ഗുണഭോക്തൃ കർഷകരുടെയും അക്കൗണ്ടുകളിൽ 2000 രൂപ വരുന്നത് ഇന്നുമുതൽ ആരംഭിക്കും. ഈ പദ്ധതി പ്രകാരം കർഷകർക്ക് ഇതുവരെ 2000 രൂപയുടെ 7 തവണകൾ ലഭിച്ചിട്ടുണ്ട്. ഇന്ന് അതിന്റെ എട്ടാമത്തെ ഗഡു പുറത്തിറക്കിയിട്ടുണ്ട്.
എട്ടാം ഗഡുവിന്റെ സ്റ്റാറ്റസ് പരിശോധിക്കാം
പ്രധാനമന്ത്രി കിസാൻ യോജനയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത കർഷകന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നോ ഇല്ലയോ എന്ന് കർഷകർക്ക് ഇപ്പോൾ വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ കണ്ടെത്താൻ കഴിയും. ഇതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സർക്കാർ വെബ്‌സൈറ്റായ pmkisan.gov.in ൽ നൽകിയിട്ടുണ്ട്.
നിങ്ങളുടെ പേര് പട്ടികയിലുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാമെന്ന് നമുക്ക് നോക്കാം. പ്രധാനകാര്യം നിങ്ങൾ ഒരു കൃഷിക്കാരനും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഈ പദ്ധതിയിൽ സ്വയം രജിസ്റ്റർ ചെയ്യണം എന്നതാണ്.
ഇനി നിങ്ങൾ രജിസ്റ്റർ ചെയ്യുകയും നിങ്ങളുടെ പേര് പ്രധാനമന്ത്രി കിസാൻ ഗുണഭോക്തൃ പട്ടികയിൽ (PM Kisan Beneficiary List) ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ഇതിനായി സർക്കാർ തന്നെ ഒരു പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (PM Kisan Samman Nidhi Yojana) ഔദ്യോഗിക വെബ്‌സൈറ്റായ https://pmksan.gov.in/ ൽ നോക്കിയാൽ മതിയാകും.
സ്റ്റാറ്റസ് ഇങ്ങനെ പരിശോധിക്കാം
-ആദ്യം നിങ്ങൾ https://pmksan.gov.in/ എന്നതിലേക്ക് പോകുക
-ഹോം പേജിലേക്ക് പോയി നിങ്ങൾ Farmers Corner ഓപ്ഷനിൽ ക്ലിക്കുചെയ്യണം
-വെബ്‌സൈറ്റിൽ കയറിയശേഷം വലതുവശത്തുള്ള ഫാർമേഴ്‌സ് കോർണറിൽ ക്ലിക്കുചെയ്യുക.
-ഇതിന് ശേഷം (Beneficiary Status) ഓപ്ഷനിൽ ക്ലിക്കുചെയ്യുക
-അതിനുശേഷം ഒരു പുതിയ പേജ് തുറക്കും. ഇനി നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ നൽകുക. ഇതിനുശേഷം നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
എപ്പോഴാണ് തവണകൾ പുറത്തിറക്കുന്നത്
ഈ പദ്ധതിയിലൂടെ (PM Kisan) ചെറുകിട, നാമമാത്ര കർഷകർക്ക് ഒരു വർഷത്തിനുള്ളിൽ സർക്കാർ 6000 രൂപ കൈമാറ്റം ചെയ്യുന്നു. സർക്കാർ കർഷകർക്ക് നൽകുന്ന ഈ ധനസഹായം മൂന്ന് തവണകളായി 2000 രൂപയായിട്ടാണ് നൽകുന്നത്. ഈ പദ്ധതി പ്രകാരം 2000 രൂപയുടെ ആദ്യ ഗഡു ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയും രണ്ടാം ഗഡു ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയും മൂന്നാം ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെയും വരുമാണ് നൽകുന്നത്.
എട്ടാം തവണത്തേക്കുള്ള കണക്കനുസരിച്ച് 2000 രൂപ വീതം 9.5 കോടിയിലധികം കർഷകർക്ക് കൈമാറും. ഇതിനായി കേന്ദ്രസർക്കാർ 20 ആയിരം കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
ഇവിടെ പരാതിപ്പെടുക, ഉടനടി പരിഹരിക്കും
ഇനി നിങ്ങളുടെ അക്കൗണ്ടിൽ കിസാൻ സമ്മാൻ നിധിയുടെ തുക വന്നിട്ടില്ലെങ്കിൽ, ആദ്യം നിങ്ങളുടെ പ്രദേശത്തെ അക്കൗണ്ടന്റിനെയും കാർഷിക ഉദ്യോഗസ്ഥനെയും ബന്ധപ്പെടേണ്ടതാണ്, അവർ അതിനെക്കുറിച്ച് വിവരങ്ങൾ നൽകേണ്ടിവരും. ഇനി ഈ ആളുകൾ നിങ്ങൾക്ക് ചെവിതരുന്നില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഹെൽപ്ലൈൻ നമ്പറിൽ വിളിച്ചും അന്വേഷിക്കാം.
ഈ നമ്പറിൽ പരാതിപ്പെടുക
കിസാൻ സമ്മാൻ നിധിയുടെ ഗഡു ലഭിച്ചില്ലെങ്കിൽ ഇതിനായി നിങ്ങൾക്ക് 011-24300606 / 011-23381092 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കാം കൂടാതെ തിങ്കൾ മുതൽ വെള്ളി വരെ PM-KISAN ഹെൽപ്പ് ഡെസ്കിന്റെ (PM-KISAN Help Desk) ഇ-മെയിൽ ആയ pmkisan-ict@gov.in ൽ ബന്ധപ്പെടാം.