പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി (Pradhan Mantri Kisan Samman Nidhi) പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭികുന്നതിനായി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡിംഗ്, ഇ-കെ.വൈ.സി, ഭൂമി സംബന്ധമായ വിവരങ്ങള്‍ എന്നിവ ജൂണ്‍ 10 നകം പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേനെയും ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ ആരംഭിക്കാം. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനായി ജൂണ്‍ 10 വരെ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും.
പി.എം കിസാന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെ.വൈ.സി പൂര്‍ത്തീകരിക്കണം. അക്ഷയ, സി.എസ്.സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ എന്നിവ വഴി ഇ-കെ.വൈ.സി പൂര്‍ത്തീകരിക്കാം. ഇതിനായി ജൂണ്‍ 10 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഗുണഭോക്താക്കള്‍ സ്വന്തം കൃഷിഭൂമി വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ 'റെലിസ്' പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. ആനുകൂല്യം തുടര്‍ന്നും ലഭിക്കാന്‍ കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നേരിട്ടോ, അക്ഷയ/ പൊതുസേവന കേന്ദ്രങ്ങള്‍ വഴിയോ ചേര്‍ക്കണം. 'റെലിസ്' പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ ഇല്ലാത്തവരും ഭൂമി വിവരങ്ങള്‍ ലഭ്യമാണെങ്കിലും ഇതുവരെ ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവരും അപേക്ഷയും, 2018 - 19 ലെയും നിലവിലെയും കരമടച്ച രസീതും നേരിട്ട് കൃഷി ഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവന്‍ സന്ദര്‍ശിക്കുക. ഫോണ്‍: 04936 202506, ടോള്‍ഫ്രീ : 1800-425-1661.
പി. എം കിസാൻ: 14ാം ഗഡു
പി എം കിസാൻ സമ്മാൻ നിധി യോജനയുടെ അടുത്ത പ്രഖ്യാപനത്തിനായി ലക്ഷക്കണക്കിന് ഗുണഭോക്താക്കളാണ് കാത്തിരിക്കുന്നത്, കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു കേന്ദ്ര സർക്കാർ എപ്പോൾ വേണമെങ്കിലും പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നിരുന്നാലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇത് വരെ പുറത്ത് വന്നിട്ടില്ല.
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ഇന്ത്യാ ഗവൺമെന്റിന്റെ ഒരു സംരംഭമാണ്, അതിൽ എല്ലാ കർഷകർക്കും മിനിമം വരുമാന പിന്തുണയായി പ്രതിവർഷം 6,000 രൂപ വരെ ലഭിക്കും. 2019 ഫെബ്രുവരി 1 ന് 2019 ലെ ഇടക്കാല യൂണിയൻ ബജറ്റിൽ പീയൂഷ് ഗോയലാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കൈമാറുന്നതിനുള്ള മുഴുവൻ സാമ്പത്തിക ബാധ്യതയും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള കർഷകർക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്.
എങ്ങനെ ഓൺലൈനായി ഇ-കെവൈസി ചെയ്യാം?
നിങ്ങളുടെ ലാപ്‌ടോപ്പിൽ/മൊബൈലിൽ പിഎം കിസാൻ വെബ്‌സൈറ്റായ pmkisan.gov.in ലോഗിൻ ചെയ്യുക.
രണ്ടാം പകുതിയിൽ നൽകിയിരിക്കുന്ന 'ഫാർമേഴ്സ് കോർണറി'ൽ ഇ-കെവൈസി ക്ലിക്ക് ചെയ്യുക.
ഇപ്പോൾ തുറക്കുന്ന വെബ്‌പേജിൽ ആധാർ നമ്പർ നൽകി സെർച്ച് ടാബിൽ ക്ലിക്ക് ചെയ്യുക.
ഇതിന് ശേഷം നിങ്ങളുടെ മൊബൈലിൽ OTP വരും, അത് നൽകുക.
OTP നൽകിയ ശേഷം, അത് സമർപ്പിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: പി. എം കിസാൻ: 14ാം ഗഡു ഉടൻ; തുക ലഭിക്കുന്നതിന് എന്തൊക്കെ ചെയ്യണം?