പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പതിമൂന്നാം ഗഡുവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന കർഷകർക്ക് സന്തോഷ വാർത്ത. അടുത്ത ഗഡു പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യുമെന്ന് ഔദ്യോഗിക അറിയിപ്പ്. കർണാടകയിലെ ബെലഗാവി സന്ദർശിക്കുന്നതിനിടെ ആയിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി തുക വിതരണം ചെയ്യുന്നത്.
കൂടുതൽ വാർത്തകൾ: BPL കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി; കോൺഗ്രസ് പ്രഖ്യാപനം
വിവിധ വികസന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്ന നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടക സന്ദർശിക്കുന്നത്. ഏകദേശം 8 കോടിയിലധികം ഗുണഭോക്താക്കൾക്ക് 16,000 കോടി രൂപയാണ് ഇത്തവണ വിതരണം ചെയ്യുന്നത്. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. നിലവിൽ 4 മാസത്തിലൊരിക്കലാണ് ധനസഹായം കർഷകർക്ക് ലഭിക്കുന്നത്.
പിഎം കിസാൻ ഗുണഭോക്തൃ ലിസ്റ്റ് പരിശോധിക്കുന്നത് എങ്ങനെ?
- പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
- ഫാർമേഴ്‌സ് കോർണറിന് (Farmers corner) താഴെ, ഗുണഭോക്താവിന്റെ സ്റ്റാറ്റസ്/ ഗുണഭോക്തൃ പട്ടിക (beneficiary status or beneficiary list) ക്ലിക്ക് ചെയ്യുക
- ശേഷം മൊബൈൽ നമ്പർ/വില്ലേജ്/സംസ്ഥാനം/ജില്ല തുടങ്ങിയ വിവരങ്ങൾ നൽകണം
- ക്യാപ്‌ച കോഡ് കൃത്യമായി നൽകുക
- അവസാനം ഡാറ്റ നേടുക (Get Data) എന്നതിൽ ക്ലിക്ക് ചെയ്യുക
പ്രശ്‌നങ്ങൾ നേരിടുന്ന കർഷകർക്കും സംശയമുള്ളവർക്കും പിഎം കിസാൻ ഹെൽപ്പ്‌ലൈൻ/ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം: 155261 / 011-24300606. അല്ലെങ്കിൽ സംസ്ഥാന/പ്രാദേശിക കൃഷി വകുപ്പ് ഓഫീസുമായി ബന്ധപ്പെടാം.