1. News

BPL കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി; കോൺഗ്രസ് പ്രഖ്യാപനം

നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര മാസം ബാക്കി നിൽക്കെയാണ് കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ പ്രഖ്യാപനം നടത്തിയത്

Darsana J
BPL കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി; കോൺഗ്രസ് പ്രഖ്യാപനം
BPL കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി; കോൺഗ്രസ് പ്രഖ്യാപനം

ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി സൗജന്യമായി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി കർണാടക കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര മാസം ബാക്കി നിൽക്കെയാണ് കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ പ്രഖ്യാപനം നടത്തിയത്. നിലവിൽ ഒരു ബിപിഎൽ കുടുംബത്തിന് 5 കിലോ അരിയാണ് സൗജന്യമായി ലഭിക്കുന്നത്. 2013ൽ അന്ന ഭാഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ അരി വിതരണം ആരംഭിച്ചത്. 

5 കിലോ അരി വിതരണത്തിന് 5,000 കോടി രൂപയാണ് ചെലവ്. എന്നാലിപ്പോൾ വിതരണ ചെലവിലേക്ക് 4,000 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്നും വിശപ്പ് രഹിത സംസ്ഥാനമായി കർണാടകയെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് അറിയിച്ചു. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും സംസ്ഥാനത്തെ ഓരോ കുടുംബനാഥയ്ക്കും പ്രതിമാസം 2000 രൂപ നൽകുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കാർഷിക കുതിപ്പിന് ഉണർവേകി വൈഗ 2023 ഇന്ന് തുടങ്ങുന്നു

കൂടാതെ ജനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി വീടുകളിൽ ഗ്യാരന്റി കാർഡുകൾ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് കോൺഗ്രസ് അറിയിച്ചു.

English Summary: 10 kg free rice for BPL families Congress Proclamation in Karnataka

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds