1. PM Kisan സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾക്ക് പുതിയ വാർത്ത. ഡിസംബർ 31 വരെ ഇകെവൈസി പൂർത്തിയാക്കാം. അടുത്ത വർഷം മാർച്ചിൽ 13th installment ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിൽ നടന്ന പിഎം കിസാൻ സമ്മാൻ സമ്മേളനം 2022ൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിയുടെ 12-ാം ഗഡു കർഷകരുടെ accountലേക്ക് വിതരണം ചെയ്തതത്. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ scheme ആരംഭിച്ചത്. പ്രതിവർഷം 3 ഗഡുക്കളായി 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ e-KYC പൂർത്തീകരിക്കാത്ത കർഷകർക്ക് തുക ലഭിക്കില്ല. PM Kisan portal വഴിയോ, അക്ഷയ സെന്ററുകളോ, മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ, ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ekyc പൂർത്തിയാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: Ration കടകളിലൂടെ പോഷക സമ്പുഷ്ട അരി വിതരണം ചെയ്യാൻ നിർദേശം.. കൂടുതൽ കൃഷി വാർത്തകൾ
2. ശബരിമല തീർഥാടകർക്ക് ഭക്ഷ്യോൽപന്നങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഉൽപന്നങ്ങൾക്ക് നിശ്ചിത വില ഉറപ്പാക്കി എല്ലാ കടകളിലും വിലവിവര പട്ടിക അഞ്ച് ഭാഷകളിൽ പ്രദർശിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ഭക്ഷണത്തിന്റെ അളവ്, ഗുണനിലവാരം എന്നിവ കൃത്യമായ ഇടവേളകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കും.
3. ടെറസിൽ ഡ്രാഗൺഫ്രൂട്ട് കൃഷി വിളവെടുത്ത് എടവനക്കാട് സ്വദേശി അബ്ദുൽ ഷുക്കൂർ. നെൽകൃഷിയും തേനീച്ചകൃഷിയും വിജയിപ്പിച്ച അദ്ദേഹത്തിന്റെ അടുത്ത പരീക്ഷണവും വൻ വിജയം. വീടിന്റെ ടെറസ്, പറമ്പ് തുടങ്ങി പുതിയ കടയുടെ ടെറസിൽ പോലും കൃഷി പരീക്ഷണങ്ങൾ നടത്തുകയാണ് ഈ മാതൃകാ കർഷകൻ. വാഴ, പീച്ചിൽ, കോവൽ, പപ്പായ, ചീര, വെണ്ട, പച്ചമുളക്, ജാതിക്ക എന്നിവയാണ് പ്രധാന വിളകൾ. വിളവെടുക്കുന്ന പച്ചക്കറികൾ വീട്ടാവശ്യത്തിനെടുത്ത ശേഷം വിൽപന നടത്തും. കഴിഞ്ഞ വർഷം ഡിസംബറിലാണ് dragon fruit കൃഷി ആരംഭിച്ചത്. സ്വന്തമായി തയാറാക്കിയ ജൈവവളവും കൂടാതെ കോഴിവളവും പ്രയോഗിച്ചു. ആറുമാസം കൊണ്ട് ഡ്രാഗൺ ഫ്രൂട്ട് വിളവെടുക്കാൻ സാധിച്ചതായി അബ്ദുൽ ഷുക്കൂർ പറയുന്നു.
4. കൊല്ലം എരൂർ എസ്റ്റേറ്റിൽ സ്ഥാപിതമായ ഹണി പ്രോസസ്സിംഗ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. പ്ലാന്റിന്റെ ഉദ്ഘാടനം കൃഷിമന്ത്രി P Prasad നിർവഹിച്ചു. ഓയിൽ പാം ഇന്ത്യയുടെയും സംസ്ഥാന കൃഷി വകുപ്പ് ഹോർട്ടിക്കൾച്ചർ മിഷന്റെയും സാമ്പത്തിക സഹായത്തോടെയാണ് തേനീച്ച കർഷകർക്കായി പ്ലാന്റ് ആരംഭിച്ചത്. ഏറം കാർഷിക വിപണിയോട് ചേർന്നാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. വിപണിയിൽ അംഗങ്ങളായ തേനീച്ച കർഷകരിൽനിന്ന് തേൻ സംഭരിച്ച് സംസ്‌കരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്.
5. കർഷകർക്ക് അറിവ് പകരാൻ അഗ്രോ ക്ലിനിക് ആരംഭിച്ച് നായരമ്പലം കൃഷിഭവൻ. കൃഷിയെ ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും മറ്റു പ്രതികൂല സാഹചര്യങ്ങളെയും പറ്റി മനസിലാക്കാനും, പരിഹാരമാർഗ്ഗങ്ങൾ നിർദേശിക്കാനും കർഷകർക്ക് കൃഷിഭവനിൽ പ്രവർത്തിക്കുന്ന അഗ്രോ ക്ലിനികിന്റെ സഹായം തേടാം. എല്ലാ ബുധനാഴ്ചയും അഗ്രോ ക്ലിനിക്ക് പ്രവർത്തിക്കും.
6. ഹൈ ഡെൻസിറ്റി പോളി എത്തിലിൻ ചെടിച്ചട്ടികൾ വാങ്ങാൻ പഞ്ചായത്തുകൾക്ക് അനുമതി. ഇനിമുതൽ ഗ്രോബാഗിന് പഞ്ചായത്ത് സബ്സിഡി ലഭിക്കില്ല. അടുക്കളത്തോട്ടം, ടെറസ് ഗാർഡൻ, മറ്റ് കൃഷികൾ എന്നിവയ്ക്ക് ഗ്രോബാഗിന് പകരം എച്ച്ഡിപിഇ (HDPE) ചെടിച്ചട്ടികൾ ഉപയോഗിക്കാൻ കൃഷിവകുപ്പ് പ്രോത്സാഹിപ്പിക്കും. തദ്ദേശ മന്ത്രി എം.ബി രാജേഷിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തരം ചെടിച്ചട്ടികൾ അഞ്ച് വർഷം ഈടുനിൽക്കുന്നതും, പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതുമാണെന്ന് CIPET റിപ്പോർട്ട് നൽകിയിരുന്നു.
7. വയനാട്ടിലെ സംരംഭക യൂണിറ്റുകൾ സന്ദർശിച്ച് വ്യവസായമന്ത്രി പി. രാജീവ്. എടശ്ശേരി ഫുഡ്സ് , ട്രെൻഡ്സ് സ്പോർട്സ് എന്നീ സംരംഭങ്ങളുടെ പ്രവർത്തനങ്ങളാണ് മന്ത്രി വിലയിരുത്തിയത്. വെളുത്തുള്ളി തൊലി കളഞ്ഞ് പാക്ക് ചെയ്ത് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന യൂണിറ്റാണ് എടശ്ശേരി ഫുഡ്സ്. അശ്വിൻ എന്ന യുവ സംരംഭകനാണ് ഇതിൻറെ സ്ഥാപകൻ. കായികതാരങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങൾ നിർമ്മിച്ച് വില്പന നടത്തുന്ന വനിതാ സംരംഭമാണ് ട്രെൻഡ്സ് സ്പോർട്സ്.
8. ജൈവ വൈവിധ്യങ്ങളെ കുറിച്ച് പഠിക്കാൻ പക്ഷിനിരീക്ഷണ ക്ലാസുമായി കുമ്പളം ഗ്രാമപഞ്ചായത്ത്. കുമ്പളം ഗ്രാമ പഞ്ചായത്തിനെ ടൂറിസം ഭൂപടത്തിന്റെ ഭാഗമാക്കുക, ഗ്രാമത്തിന്റെ പ്രകൃതി ഭംഗിയും ജൈവ വൈവിധ്യങ്ങളെയും തൊട്ടറിയാൻ അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെ പരിപാടി എല്ലാ മാസവും നടത്താനാണ് ലക്ഷ്യം. വിനോദ സഞ്ചാരികൾക്ക് പ്രത്യേക ക്ലാസ്സുകളും കായൽ യാത്രകളും ഒരുക്കി കുമ്പളത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കാനാണ് പഞ്ചായത്തിന്റെ നീക്കം.
9. വയനാട് ജില്ലയിലെ സംരംഭക രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വയനാട്ടിൽ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥല ലഭ്യതയാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം ഇതര കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അനുമതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഇതിനകം 2,797 യൂണിറ്റുകള്‍ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
10. കണ്ണൂരിൽ എരുമ വളര്‍ത്തലില്‍ പരിശീലനം നൽകുന്നു. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 29നാണ് പരിശീലനം നടക്കുക. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഈ മാസം 28 ന് മുമ്പ് 0497-2763473 എന്ന നമ്പറിലോ, 9446471454 എന്ന നമ്പറില്‍ പേര്, വിലാസം എന്നിവ വാട്ട്‌സപ്പ് സന്ദേശമായി അയച്ചോ പേര് രജിസ്റ്റര്‍ ചെയ്യണം.
11. സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ ആധുനിക വൽകരിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന മത്സ്യത്തൊഴിലാളി സംഗമവും മത്സ്യോത്സവം സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായലുകൾ, പുഴകൾ, ശുദ്ധജലതടാകങ്ങൾ എന്നിവ ഉൾപ്പെടുന്ന ജലസമ്പത്തിനെ കൃത്യമായി ഉപയോഗിക്കാൻ കഴിയണമെന്നും ഇതിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
12. തൃശൂരിൽ ഔഷധിയുടെ ബാംബു ഫുഡ് കോർണർ തുറന്നു. മന്ത്രി ഡോ.ആർ ബിന്ദു ഫുഡ് കോർണറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സംരക്ഷണ രംഗത്ത് ഔഷധി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ടെന്നും കോവിഡ് സമയത്ത് ഔഷധി നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
13. യുക്രൈനിൽ നിന്നുള്ള ധാന്യക്കയറ്റുമതി സ്വാഗതം ചെയ്ത് കുവൈറ്റ്. ഇതോടെ യുക്രെയ്ൻ തുറമുഖങ്ങളിൽ നിന്ന് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും കയറ്റുമതി ചെയ്യാനുള്ള കരാറിന്റെ കാലാവധി നാല് മാസംകൂടി നീട്ടി. ആഗോളതലത്തിൽ ഭക്ഷ്യക്ഷാമം നിയന്ത്രിക്കാൻ യുക്രെയ്ൻ ധാന്യങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിലൂടെ സാധിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിലയിരുത്തി.
14. കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചാറ്റൽമഴയുണ്ടാകുമെന്നും ഇടിമിന്നൽ സാധ്യതയുള്ളിതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.