കൃഷിയുമായി ബന്ധപ്പെട്ട ജോലികളിൽ കർഷകരുടെ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി കാർഷിക പദ്ധതികൾക്കായി പ്രവർത്തിക്കുന്നു. കാർഷിക പ്രവർത്തനങ്ങൾക്കായുള്ള ചെലവും അതിന്റെ ഭാരവും കർഷകരുടെ മേൽ വരാതിരിക്കാനും കർഷകർക്ക് മികച്ച വരുമാനം ലഭിക്കാനും സർക്കാർ നൽകുന്ന ഇത്തരം ആനുകൂല്യങ്ങൾ പ്രയോജനപ്പെടും.
കർഷകരുടെ പണം ലാഭിക്കുന്ന ഈ പദ്ധതികളിൽ പ്രധാനമന്ത്രി കുസുമം യോജന ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് കർഷകർക്ക് വലിയ തോതിൽ സാമ്പത്തിക ഗ്രാന്റുകൾ നൽകുന്നു. ഈ സ്കീമിനെക്കുറിച്ച് നമുക്ക് വിശദമായി അറിയാം…
പ്രധാനമന്ത്രി കുസും യോജന (Pradhan Mantri Kusum Yojana)
കർഷകർക്ക് കൃഷിക്കാവശ്യമായ ജലത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്, 2019ൽ കേന്ദ്രസർക്കാർ പ്രധാനമന്ത്രി കുസും യോജനയ്ക്ക് തുടക്കം കുറിച്ചത്. കർഷകർക്ക് ജലസേചനത്തിനായി സോളാർ പമ്പുകളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ബന്ധപ്പെട്ട വാർത്തകൾ: പുച്ഛത്തിന് 'മിന്നൽ' വേഗത്തിൽ 10 ലക്ഷം വീശി കാർ വാങ്ങാനെത്തിയ കർഷകന്റെ മറുപടി
സൗരോർജ്ജം ഉപയോഗിച്ച് തരിശായി കിടക്കുന്ന ഭൂമിയിൽ ജലസേചനം നടത്താൻ രാജ്യത്തെ 20 ലക്ഷത്തോളം കർഷകരെ പ്രധാനമന്ത്രി കുസും യോജന സഹായിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സോളാർ പവർ, സോളാർ പമ്പ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പദ്ധതിയുടെ കീഴിൽ കർഷകർക്ക് 30 ശതമാനം നിരക്കിൽ സബ്‌സിഡി നൽകുന്നു.
ഇതോടെ കർഷകന് 40 ശതമാനം മാത്രം നൽകി സോളാർ പമ്പ് യൂണിറ്റ് സ്ഥാപിക്കാനാകും.
കർഷകർക്ക് അവരുടെ 40 ശതമാനം ചെലവ് കുറയ്ക്കണമെങ്കിൽ നബാർഡിൽ നിന്നും ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 30 ശതമാനം തുകയ്ക്ക് വായ്പയെടുക്കാം. സർക്കാരിൽ നിന്നും നബാർഡിൽ നിന്നുമുള്ള ഗ്രാന്റിന് ശേഷം കർഷകൻ പണത്തിന്റെ 10 ശതമാനം മാത്രമേ നൽകേണ്ടതുള്ളൂ.
കർഷകർക്ക് ആവശ്യമെങ്കിൽ, സോളാർ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ലാഭിക്കാം. ഇത് തങ്ങളുടെ കാർഷിക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയോ വിൽക്കുകയോ ചെയ്യാം. ഇത് കർഷകർക്ക് അധിക വരുമാനം നൽകും. ഇത്തരത്തിൽ സോളാർ പമ്പുകൾ ഫിറ്റ് ചെയ്യുന്നത് അടുത്ത 25 വർഷത്തേക്ക് കർഷകർക്ക് ഗുണകരമാകും. ഇവയുടെ പരിപാലനം വളരെ എളുപ്പമാണെന്നതും, ഇവ മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്നതും മറ്റൊരു നേട്ടമാണ്.
പ്രധാനമന്ത്രി കുസും യോജന: ആർക്കൊക്കെ അപേക്ഷിക്കാം
ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ കർഷകർക്കും ചെലവ് കുറയ്ക്കാൻ പ്രധാനമന്ത്രി കുസും യോജന പ്രയോജനപ്പെടുത്താം. എന്നാൽ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള യോഗ്യത കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി കുസും യോജനയുടെ അപേക്ഷകനായ കർഷകൻ ഇന്ത്യൻ പൗരനായിരിക്കണം എന്നത് നിർബന്ധമാണ്. അംഗമാകുന്നതിന് ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയിരിക്കണം എന്നതും ആവശ്യമാണ്.
ഈ സ്കീമിന് കീഴിൽ, സോളാർ പവർ പ്ലാന്റിനായി 0.5 മെഗാവാട്ട് മുതൽ 2 മെഗാവാട്ട് വരെ ശേഷിയുള്ള ഒരു പ്ലാന്റ് വാങ്ങുന്നതിന് അപേക്ഷിക്കാം.
കർഷകർക്ക് വേണമെങ്കിൽ, അവരുടെ ആവശ്യത്തിന് അനുസരിച്ചോ വിതരണ കോർപ്പറേഷൻ വിജ്ഞാപനം ചെയ്യുന്ന ശേഷിയുടെ അടിസ്ഥാനത്തിലോ അപേക്ഷിക്കാം.
അപേക്ഷകനായ കർഷകൻ ഡവലപ്പർ മുഖേന ഒരു വലിയ യൂണിറ്റ് സോളാർ പമ്പിന് അപേക്ഷിക്കുകയാണെങ്കിൽ, ഡെവലപ്പർക്ക് ഒരു മെഗാവാട്ടിന് ഒരു കോടി രൂപ വാർഷിക വരുമാനം ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.
ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ
പ്രധാനമന്ത്രി കുസും യോജനയുടെ പ്രയോജനം ലഭിക്കുന്നതിന് കർഷകർക്ക് അവരുടെ അടുത്തുള്ള കൃഷി വകുപ്പ് ഓഫീസുമായി ബന്ധപ്പെടാം. അതുമല്ലെങ്കിൽ https://MNRE.GOV.IN/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തും അപേക്ഷിക്കാൻ സാധിക്കും.