ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യ സംപാദ യോജന പദ്ധതിയുടെ ജില്ലാ പ്ലാനില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച വിവിധ ഘടക പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ശുദ്ധജല മത്സ്യോത്പാദന യൂണിറ്റ് (ഹാച്ചറി), പുതിയ ശുദ്ധജല കുളം നിർമ്മാണം, പുതിയ ഓരുജല മത്സ്യകൃഷി കുളം നിർമ്മാണം, ശുദ്ധജല മത്സ്യകൃഷിക്കുള്ള ഇൻപുട്ട്, പിന്നാമ്പുറ കുളങ്ങളിലെ അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ്, മീഡിയം സ്കെയിൽ അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ്, ഇൻറഗ്രേറ്റഡ് അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ്,
റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, റെഫ്രിജറേറ്റഡ് വെഹിക്കിൾസ്, മത്സ്യവിപണനത്തിനുള്ള മോട്ടോർ സൈക്കിളും ഐസ് ബോക്സും, മത്സ്യവിപണനത്തിനുള്ള സൈക്കിളും ഐസ് ബോക്സും, മെക്കനൈസ്ഡ് ഫിഷിംഗ് വെസ്സലുകളിൽ ബയോടോറ്റ് നിർമ്മാണം എന്നിവയാണ് പദ്ധതികൾ.
ബന്ധപ്പെട്ട വാർത്തകൾ: കഴിഞ്ഞ 8 വർഷത്തിനിടെ മത്സ്യമേഖലയ്ക്കായി ചെലവഴിച്ചത് 32,500 കോടി രൂപ
ഗുണഭോക്താക്കൾക്ക് 40 ശതമാനം സബ്സിഡി അനുവദിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബർ 10ന് വൈകിട്ട് 5നകം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, തുറവൂർ, മാന്നാർ എന്നീ മത്സ്യഭവൻ ഓഫീസുകളിൽ നൽകണം. ഫോൺ: 0477-2251103, 0477 2252814