Updated on: 17 March, 2024 7:55 PM IST
PM-Surya Ghar: One crore families have registered under the Mufti Bijili Yojana

തിരുവനന്തപുരം: പി.എം-സൂര്യ ഘര്‍ - മുഫ്ത് ബിജ്‌ലി യോജനയ്ക്കായി ഒരു കോടിയിലധികം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്തോഷം പ്രകടിപ്പിച്ചു.

''ശ്രദ്ധേയമായ വാര്‍ത്ത!''

''സമാരംഭം കുറിച്ച് ഏകദേശം ഒരു മാസത്തിനുള്ളില്‍ തന്നെ ഒരു കോടിയിലധികം കുടുംബങ്ങള്‍ ഇതിനകം പി.എം.-സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജനയ്ക്കായി രജിസ്റ്റര്‍ ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രജിസ്‌ട്രേഷൻ്റെ പ്രവാഹമാണ്. അസം, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 5 ലക്ഷത്തിലധികം രജിസ്‌ട്രേഷനുകള്‍ നടന്നു.

ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരും എത്രയും വേഗം pmsuryaghar.gov.in ല്‍  രജിസ്റ്റര്‍ ചെയ്യണം."

"ഈ മുന്‍കൈ ഊര്‍ജ്ജ ഉല്‍പ്പാദനം ഉറപ്പാക്കുന്നതിനൊപ്പം വീടുകളിലെ വൈദ്യുതി ചെലവില്‍ ഗണ്യമായ കുറവുകളും വാഗ്ദാനം ചെയ്യുന്നു. കൂടുതൽ മെച്ചപ്പെട്ട ഒരു ഭൂമിക്കായി സംഭാവന നല്‍കിക്കൊണ്ട്, പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലിയെ (ലൈഫ്) വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് തയാറെടുക്കുകയാണ്''. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

English Summary: PM-Surya Ghar: One crore families have registered under the Mufti Bijili Yojana
Published on: 17 March 2024, 07:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now