Updated on: 28 April, 2022 4:07 PM IST
വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായിട്ടുള്ള പിഎം സ്വാൻനിധി പദ്ധതി 2024 വരെ

വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന പിഎം സ്വാൻനിധി പദ്ധതി (PM SVANidhi Scheme) 2024 ഡിസംബർ വരെ നീട്ടി. മഹാമാരിയുടെ കാലഘട്ടത്തിൽ ചെറുകിട കച്ചവടക്കാർക്ക് സാമ്പത്തിക കൈത്താങ്ങായ കേന്ദ്ര സർക്കാർ പദ്ധതിയാണ് പിഎം സ്വാൻനിധി പദ്ധതി. പച്ചക്കറി-പഴ വർഗങ്ങൾ, തട്ടുകട, ചായകട, വഴിയോര തുണിക്കച്ചവടക്കാർ എന്നിവർക്ക് അടിയന്തര സഹായമെന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്.

ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനായി ഏതൊക്കെ ബാങ്കുകൾ വായ്പ തരും?

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സാമ്പത്തികകാര്യ കാബിനറ്റ് സമിതിയിലാണ് പിഎം സ്വാൻനിധി പദ്ധതി രണ്ട് വർഷത്തേക്ക് നീട്ടിവച്ചുവെന്ന് അറിയിച്ചത്. ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം നൽകുന്ന തീരുമാനമാണ് മന്ത്രിസഭ സ്വീകരിച്ചത്.

പിഎം സ്വാൻനിധി പദ്ധതിയുടെ ഗുണഭോക്താക്കളായ വഴിയോരകച്ചവടക്കാർക്ക് കൈത്താങ്ങായി വായ്പ നൽകുന്നതിന് കേന്ദ്രസർക്കാർ തുക 8,100 കോടി രൂപയാക്കി ഉയർത്തിയിരുന്നു. ഏകദേശം 1.3 കോടി ജനങ്ങളാണ് ഇന്ത്യയിൽ പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്.

പിഎം സ്വാൻനിധി പദ്ധതി: കൂടുതലറിയാം (PM SVANidhi Scheme: Know in detail)

കോവിഡ് കാലത്ത് അറുതിയിലായ വഴിയോര കച്ചടവക്കാരുടെ ക്ഷേമക്കും സാമ്പത്തിക സുരക്ഷയ്ക്കുമായാണ് കേന്ദ്ര സർക്കാർ സ്വാൻനിധി പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ഈ പദ്ധതിയിലെ ഗുണഭോക്താക്കളായ പച്ചക്കറി-പഴ വർഗങ്ങൾ, തട്ടുകട, ചായകട, വഴിയോര തുണിക്കച്ചവടം ചെയ്യുന്നവർക്ക് 10,000 രൂപ വരെ വായ്പ ലഭിക്കുന്നു. ഇത് തിരിച്ചടക്കാൻ അനുവദിച്ചിട്ടുള്ള കാലാവധി ഒരു വർഷമാണ്.

കൃത്യസമയത്ത് അതായത്, തന്നിരിക്കുന്ന സമയപരിധിയിൽ തന്നെ തുക തിരിച്ചടക്കുകയാണെങ്കിൽ ഗുണഭോക്താക്കൾക്ക് വായ്പയുടെ 7 ശതമാനം പലിശ സബ്സിഡിയായി ലഭിക്കും. അതുപോലെ സബ്സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ചാണ് ഈ ആനുകൂല്യം നൽകുന്നത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ലോൺ അടച്ച് തീർക്കുന്നവർക്ക് പിഴയോ അധിക തുകയോ അടയ്ക്കേണ്ടി വരില്ലെന്നതും പിഎം സ്വാൻനിധി പദ്ധതി ഉറപ്പ് നൽകുന്നു.

ചെറുകിട വ്യാപാരമേഖലയിൽ ഇപ്പോഴും കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് പിഎം സ്വാൻനിധി പദ്ധതി നീട്ടിവച്ചതെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രണ്ട് വർഷത്തേക്ക് കൂടി നീട്ടിവച്ചതിനാൽ ഇതുവരെയും ആനുകൂല്യം ലഭ്യമാകാത്ത വ്യാപാരികൾക്കും പദ്ധതി പ്രയോജനപ്പെടുത്താം.

പുതിയതായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഏകദേശം 12 ദശലക്ഷം ആളുകൾക്ക് ഇനി പിഎം സ്വാൻനിധി പദ്ധതി പ്രയോജനമാകും. നേരത്തെ ഇതിൽ അഞ്ച് ദശലക്ഷം പേരാണ് ഗുണഭോക്താക്കളായി ഉണ്ടായിരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: 'ഞങ്ങളും കൃഷിയിലേക്ക്' ഏറ്റവും മികച്ച ജനകീയ പദ്ധതിയാക്കി മാറ്റുമെന്ന് മന്ത്രി പി. പ്രസാദ്
പദ്ധതിക്ക് കീഴിൽ ഇതിനകം 3.19 ദശലക്ഷം വായ്പകൾ അനുവദിച്ചു. 2.96 ദശലക്ഷം രൂപ വ്യാപാരികൾക്ക് വിതരണം ചെയ്തിട്ടുമുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 13.5 കോടിയിലധികം ഗുണഭോക്താക്കളായ വഴിയോര കച്ചവടക്കാർ, ഡിജിറ്റൽ ഇടപാടുകളിലൂടെ വായ്പ സ്വീകരിച്ചു. 10 കോടി രൂപ ക്യാഷ്ബാക്കും ഇവർക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ, സബ്‌സിഡിയായി ഇതുവരെ 51 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്.

English Summary: PM SVANidhi Scheme: Loan Scheme For Street Vendors Extended To 2024
Published on: 28 April 2022, 03:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now