Updated on: 8 March, 2022 4:49 PM IST
അസംഘടിത തൊഴിലാളികൾക്ക് പെൻഷൻ സംഭാവന പദ്ധതിയുമായി കേന്ദ്ര സർക്കാർ

രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ 2019ൽ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധൻ യോജന (Pradhan Mantri Shram Yogi Maan-Dhan Scheme). സംഘടിത മേഖലയിൽ അല്ലാത്ത തൊഴിലാളികളുടെ വാർധക്യ സംരക്ഷണവും സാമൂഹിക സുരക്ഷയുമാണ് ഈ കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റിക്ഷാ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, ഉച്ചഭക്ഷണ ജീവനക്കാർ, ചുമട്ടുതൊഴിലാളികൾ, വീട്ടുജോലിക്കാർ, അലക്കുകാർ, ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യുന്നവർ, ചെരുപ്പ് കുത്തുന്നവർ, തുണി എടുക്കുന്നവർ, കൃഷിക്കാർ, നിർമാണ തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, തുകൽ തൊഴിലാളികൾ തുടങ്ങി രാജ്യത്തെ 42 വിഭാഗങ്ങളിലായുള്ള അസംഘടിത തൊഴിലാളി വിഭാഗങ്ങൾക്കായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: അടല്‍ പെന്‍ഷന്‍ യോജന: 5000 രൂപ പ്രതിമാസ പെന്‍ഷന്‍ നേടാന്‍ എങ്ങനെ അപേക്ഷിക്കണമെന്ന് അറിയുക

ഇപ്പോഴിതാ, പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധൻ യോജനയുടെ കീഴിൽ അസംഘടിത തൊഴിലാളിക്ക് വേണ്ടി പുതിയ ക്ഷേമ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. 'പെൻഷൻ സംഭാവന ചെയ്യുക' എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയിലൂടെ ഏതൊരു ഇന്ത്യൻ പൗരനും അവരുടെ വീട്ടിലോ ഓഫീസിലോ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികൾക്ക് പെൻഷൻ സംഭാവന ചെയ്യാം. കേന്ദ്ര തൊഴിൽ മന്ത്രാലയം തിങ്കളാഴ്ച തുടക്കം കുറിച്ച ഈ പദ്ധതിയെ കുറിച്ച് കൂടുതലറിയാം.

ബന്ധപ്പെട്ട വാർത്തകൾ: PM-SYM: 2 രൂപ നിക്ഷേപത്തില്‍ 36,000 രൂപ നേടാം!

പെൻഷൻ സംഭാവന ചെയ്യുക- Donate A Pension

18 നും 40നും ഇടയിൽ പ്രായമുള്ള, പ്രതിമാസം 15,000 രൂപ വരെ ശമ്പളം ലഭിക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രായത്തിനനുസരിച്ച് 55 രൂപ മുതൽ 200 രൂപ വരെ പ്രീമിയം തുക അടച്ച് പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധൻ യോജനയിലേക്ക് എൻറോൾ ചെയ്യാൻ സാധിക്കും. 60 വയസ് പൂർത്തിയാകുമ്പോൾ ഗുണഭോക്താക്കൾക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും. തൊഴിൽ മന്ത്രാലയത്തിന്റെ പോർട്ടൽ പ്രകാരം മാർച്ച് 3 വരെ ഈ പദ്ധതിയിൽ 46.34 ലക്ഷം എൻറോൾമെന്റുകൾ ഉണ്ടായിരുന്നു.

സ്വന്തം തോട്ടക്കാരന് പെൻഷൻ സംഭാവന ചെയ്ത് ഉദ്ഘാടനം

സ്വന്തം വീട്ടിലെ തോട്ടത്തൊഴിലാളിയ്ക്ക് പെൻഷൻ പ്രീമിയം അടച്ചുകൊണ്ടാണ് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. വീട്ടുജോലിക്കാർ, ഡ്രൈവർമാർ, സഹായികൾ, പരിചരണം നൽകുന്നവർ, ഹോം നഴ്‌സുമാർ തുടങ്ങിയവർക്ക് പെൻഷൻ തുക സംഭാവന സംഭാവന ചെയ്യാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇ- ശ്രം; 1000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തിയോ! എങ്ങനെ അറിയാം?

പ്രതിവർഷം 660 രൂപ സംഭാവന ചെയ്യാം

അസംഘടിത തൊഴിലാളികൾക്കും വാർധക്യത്തിൽ സുരക്ഷിതമായ വിശ്രമ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പെൻഷൻ സംഭാവന പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ഒരാൾക്ക് പ്രതിവർഷം ₹660 മുതൽ ₹2,400 വരെ തൊഴിലാളികളുടെ പേരിൽ നിക്ഷേപിക്കാവുന്നതാണ്. ഇതിനായി maandhan.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ പൊതു സേവന കേന്ദ്രം സന്ദർശിച്ചും സംഭാവന നൽകാം.

English Summary: PM-SYM: Rs.660 Annually, Union Labour Ministry Launched ‘Donate A Pension’ Scheme For Unorganized Workers
Published on: 08 March 2022, 04:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now