Updated on: 16 October, 2021 7:05 PM IST
Pradhan Mantri Shram Yogi Man Dhan Yojana

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2019 ൽ  പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍ മന്ത്രി ശ്രം യോഗി മന്‍ ധന്‍ യോജന.

3000 രൂപ മിനിമം

പെന്‍ഷന്‍ 60 വയസ്സ് തികഞ്ഞതിന് ശേഷം വരിക്കാര്‍ക്ക് പ്രതിമാസം 3000 രൂപ മിനിമം പെന്‍ഷന്‍ ഉറപ്പ് നല്‍കുന്ന പദ്ധതിയാണിത്. കൂടാതെ വരിക്കാരന്‍ മരിച്ചാല്‍, ഗുണഭോക്താവിന്റെ പങ്കാളിയ്ക്ക് 50% പെന്‍ഷന്‍ ലഭിക്കാനുള്ള അര്‍ഹതയുമുണ്ട്. പങ്കാളിക്ക് മാത്രമേ ഇത് ബാധകമാകൂ. അസംഘടിക മേഖലയില്‍ തൊഴിലെടുത്ത് ജീവിയ്ക്കുന്ന ഏതൊരു വ്യക്തിയ്ക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

നിക്ഷേപിക്കേണ്ടത് 55 രൂപ

18 വയസ്സില്‍ ഈ പദ്ധതിയില്‍ അംഗമാകുന്ന ഒരു വ്യക്തി ഓരോ മാസവും നിക്ഷേപിക്കേണ്ടത് 55 രൂപാ വീതമാണ്. അതായത് ദിവസം 2 രൂപാ മാറ്റി വച്ചാല്‍ വര്‍ഷം 36,000 രൂപ പെന്‍ഷന്‍ നിങ്ങളുടെ കൈകളിലെത്തും. അതേ സമയം 40ാം വയസ്സിലാണ് നിങ്ങളീ പദ്ധതിയില്‍ ചേരുന്നത് എങ്കില്‍ മാസം 200 രൂപ നിക്ഷേപിക്കേണ്ടതായി വരും. 60 വയസ്സ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിച്ചു തുടങ്ങുക. ഓരോ മാസവും 3,000 രൂപ വീതം വര്‍ഷം 36,000 രൂപയായിരിക്കും പെന്‍ഷന്‍.

പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജന അക്കൗണ്ട്

ഒരു കമ്മ്യൂണിറ്റി സേവന കേന്ദ്രത്തില്‍ (സിഎസ്സി) എത്തി ഒരു പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജന അക്കൗണ്ട് തുറക്കുക. നിങ്ങളുടെ പ്രായത്തെ അടിസ്ഥാനമാക്കിയാണ് പ്രതിമാസ സംഭാവന തുക തീരുമാനിക്കുക. നിങ്ങള്‍ക്ക് 60 വയസ്സ് എത്തുന്നതുവരെ എല്ലാ മാസവും സംഭാവന തുക നല്‍കുക. നിങ്ങളുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ തുല്യമായ തുക സംഭാവന ചെയ്യും. 60 വയസ്സിന് ശേഷം, നിങ്ങളുടെ ജീവിതാവസാനം വരെ പ്രതിമാസം കുറഞ്ഞത് 3,000 രൂപ മുതല്‍ പെന്‍ഷന്‍ ഉറപ്പായും ലഭിക്കും.

യോഗ്യതാ മാനദണ്ഡങ്ങള്‍

വരിക്കാരന്റെ മരണ ശേഷം പങ്കാളിയുടെ ജീവിതാവസാനം വരെ ഓരോ മാസവും 1,500 രൂപ ഗ്യാരണ്ടീഡ് ഫാമിലി പെന്‍ഷന്‍ ലഭിക്കും. അതിനുശേഷം, കുടുംബ പെന്‍ഷന്‍ നിര്‍ത്തുകയും അക്കൗണ്ടില്‍ ശേഷിക്കുന്ന തുക സര്‍ക്കാരിന് ലഭിക്കുകയും ചെയ്യും. അസംഘടിത തൊഴിലാളിയായിരിക്കണം, പ്രവേശന പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ ആയിരിക്കണം, പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ കുറവോ ആയിരിക്കണം, ആദായനികുതി നല്‍കുന്നയാളായിരിക്കരുത് എന്നിവയാണ് യോഗ്യതാ മാനദണ്ഡങ്ങള്‍.

എങ്ങനെ അംഗമാകാം?

താല്‍പ്പര്യമുള്ള വ്യക്തികള്‍ അടുത്തുള്ള സിഎസ്സി കേന്ദ്രം സന്ദര്‍ശിക്കുക. ആധാര്‍ നമ്പര്‍, വരിക്കാരുടെ പേര്, ജനനത്തീയതി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, പങ്കാളി (എന്തെങ്കിലുമുണ്ടെങ്കില്‍), നോമിനി വിശദാംശങ്ങള്‍ എന്നിവ പൂരിപ്പിച്ച് വിഎല്‍ഇ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. വരിക്കാരുടെ പ്രായം അനുസരിച്ച് നല്‍കേണ്ട പ്രതിമാസ സംഭാവന സിസ്റ്റം യാന്ത്രികമായി കണക്കാക്കും. വരിക്കാരന്‍ ആദ്യ സബ്‌സ്‌ക്രിപ്ഷന്‍ തുക നല്‍കണം എന്റോള്‍മെന്റ് കം ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റ് ഫോമില്‍ ഒപ്പിടുക. തുടര്‍ന്ന് ഒരു ശ്രാം യോഗി പെന്‍ഷന്‍ അക്കൌണ്ട് നമ്പര്‍ (സ്പാന്‍) ലഭിക്കുകയും ശ്രാം യോഗി കാര്‍ഡ് ലഭിക്കുകയും ചെയ്യും.

വാര്‍ധക്യ കാലത്തെ സാമ്പത്തീക സുരക്ഷ

ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്കും ഇനി വാര്‍ധക്യ കാലത്തെ സാമ്പത്തീക സുരക്ഷയെപ്പറ്റി ആശങ്കകള്‍ വേണ്ട. തൊഴിലെടുക്കാന്‍ സാധിക്കാതെ വരുന്ന ജീവിതത്തിന്റെ സായന്തന കാലത്തും സ്ഥിരമായ വരുമാനം ലഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഈ പദ്ധതിയിലൂടെ സാധിക്കും. അസംഘടിത മേഖലയില്‍ തൊഴിലെടുത്ത് ജീവിത വരുമാനം കണ്ടെത്തുന്ന എല്ലാ വ്യക്തികള്‍ക്കും തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സമ്പാദ്യ പദ്ധതിയാണ് പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജന അഥവാ പിഎം-എസ്വൈഎം യോജന.

English Summary: PM-SYM: You can earn Rs 36,000 with an investment of Rs 2!
Published on: 16 October 2021, 06:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now