Updated on: 27 March, 2023 10:58 AM IST
PMFBY: Farmer's will get 514 rupees as claim for their 100 rupees PMFBY Premium

രാജ്യത്തെ പ്രധാന കാർഷികാധിഷ്ഠിത പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY) പ്രകാരം കർഷകർ അടയ്ക്കുന്ന ഓരോ 100 രൂപ പ്രീമിയത്തിനും, ഏകദേശം 514 രൂപ ക്ലെയിം ആയി ലഭിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വെള്ളിയാഴ്ച പാർലമെന്റിനെ അറിയിച്ചു. 2016-ൽ PMFBY നടപ്പാക്കിയതു മുതൽ, ഏകദേശം 38 കോടി കർഷകർ അപേക്ഷ എൻറോൾ ചെയ്തിട്ടുണ്ടെന്നും, 12.37 കോടിയിലധികം,  താൽക്കാലിക ക്ലെയിമുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.

ഈ കാലയളവിൽ, കർഷകർക്ക് പ്രീമിയത്തിന്റെ വിഹിതമായി ഏകദേശം 25,252 കോടി രൂപ അടച്ചു, അതിനെതിരെ 1,30,015 കോടിയിലധികം, താൽക്കാലിക ക്ലെയിമുകൾ അവർക്ക് സർക്കാർ നൽകിയിട്ടുണ്ട്. അങ്ങനെ, കർഷകർ അടയ്ക്കുന്ന ഓരോ 100 രൂപ പ്രീമിയത്തിനും അവർക്ക് ക്ലെയിം ആയി ലഭിച്ചത് ഏകദേശം 514 രൂപയാണ്, എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കർഷകർക്കുള്ള ഉയർന്ന പ്രീമിയം നിരക്ക്, ക്യാപ്പിംഗ് കാരണം ഇൻഷുറൻസ് തുകയിലെ കുറവ് എന്നിവയുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്, കേന്ദ്ര കാർഷിക മന്ത്രാലയം PMFBY ആരംഭിച്ചത്.

പിഎംഎഫ്ബിവൈ(PMFBY) എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാണെന്നും, അവർക്ക് സ്വമേധയാ ഉള്ളതാണെന്നും, പാർലമെന്റിൽ പ്രത്യേക മറുപടിയിൽ അദ്ദേഹം പറഞ്ഞു. കർഷകർക്ക് അവരുടെ വിളകളുടെ അപകടസാധ്യത അനുസരിച്ച് സ്വയം പദ്ധതിയിൽ എൻറോൾ ചെയ്യാമെന്നും, ഇത് സ്വമേധയാ ഉള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംപാനൽ ചെയ്ത ജനറൽ ഇൻഷുറൻസ് കമ്പനികൾ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിർദ്ദിഷ്ട സംസ്ഥാന/ക്ലസ്റ്ററിനായുള്ള നിർദ്ദിഷ്ട കമ്പനിയെ, അതിൽ രാജ്യത്തെ കുറച്ച് ജില്ലകൾ ഉൾക്കൊള്ളുന്നു, ഇത് ലേല പ്രക്രിയയിലൂടെ ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകൾ തിരഞ്ഞെടുക്കുന്നു. സ്കീമിന് കീഴിലുള്ള ക്ലസ്റ്ററുകൾ/ജില്ലകൾ, വിളകൾ എന്നിവയും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ കേന്ദ്ര സർക്കാരിനെ വിവരങ്ങൾ അറിയിക്കുന്നു.

രാജ്യത്ത് നിലവിലുള്ള പോളിസി വ്യവസ്ഥയും, വിള ഇൻഷുറൻസിൽ പോളിസി ഇടപെടലിന്റെ ആവശ്യകതയും കണക്കിലെടുത്ത് കാലാകാലങ്ങളിൽ സ്കീം അവലോകനം, പരിഷ്‌ക്കരണം, പദ്ധതി പുതുക്കിയിട്ടുണ്ട്, എന്നും അദ്ദേഹം പറഞ്ഞു. ഖാരിഫ് 2020 മുതൽ പ്രാബല്യത്തിൽ വരുന്ന നവീകരിച്ച സ്കീമിൽ എല്ലാ കർഷകർക്കും സ്വമേധയാ പങ്കാളിത്തം, മൂന്ന് വർഷത്തേക്ക് സംസ്ഥാനങ്ങൾ ഇൻഷുറൻസ് കമ്പനികളെ തിരഞ്ഞെടുക്കൽ, രണ്ട് ഘട്ടങ്ങളായുള്ള വിള വിളവ് കണക്കാക്കൽ, വിള പരീക്ഷണങ്ങൾ മുതലായവ, സാറ്റലൈറ്റ് ഡാറ്റയിലൂടെയുള്ള സ്മാർട്ട് സാമ്പിൾ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ ഉൾപ്പെടുന്നു. കർഷകരുടെ നേട്ടവും, സംസ്ഥാനങ്ങൾക്ക് നടപ്പാക്കുന്നതിലെ വഴക്കവും കണക്കിലെടുത്താണ് ഈ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യ ജലമേഖലയിൽ 240 ബില്യൺ ഡോളർ നിക്ഷേപിക്കും: ജലശക്തി മന്ത്രി ഷെഖാവത്ത്

English Summary: PMFBY: Farmer's will get 514 rupees as claim for their 100 rupees PMFBY Premium
Published on: 27 March 2023, 10:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now